ദാതാവും സ്വീകർത്താവും വ്യത്യസ്ത മതക്കാർ; വിചിത്ര വാദമുന്നയിച്ച് വൃക്കദാന അപേക്ഷ തള്ളി

കൊ​ച്ചി: വൃ​ക്ക ദാ​താ​വി​ന്‍റെ​യും സ്വീ​ക​ർ​ത്താ​വി​ന്‍റെ​യും മ​തം പ​റ​ഞ്ഞ് അ​വ​യ​വ​ദാ​ന അ​പേ​ക്ഷ നി​ര​സി​ച്ച് ജി​ല്ല​ത​ല ഓ​ത​റൈ​സേ​ഷ​ൻ സ​മി​തി. അ​പേ​ക്ഷ​ക​ർ വ്യ​ത്യ​സ്ത സ​മു​ദാ​യ​ക്കാ​രാ​യ​തി​നാ​ൽ ‘സ്നേ​ഹ​ബ​ന്ധം’ തെ​ളി​യി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന വി​ചി​ത്ര വാ​ദ​മാ​ണ് അ​പേ​ക്ഷ ത​ള്ളാ​ൻ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​നാ​യ ഓ​ത​റൈ​സേ​ഷ​ൻ സ​മി​തി ഉ​ന്ന​യി​ച്ച​ത്.

എ​റ​ണാ​കു​ളം പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി​ക്ക് അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി വൃ​ക്ക ന​ൽ​കാ​ൻ ത​യാ​റാ​യ​തി​നെ തു​ട​ർ​ന്ന് ന​ൽ​കി​യ സം​യു​ക്ത അ​പേ​ക്ഷ​യാ​ണ് മ​ത​പ​രാ​മ​ർ​ശ​മു​ന്ന​യി​ച്ച് ത​ള്ളി​യ​ത്. ഇ​തി​നെ​തി​രെ സം​സ്ഥാ​ന​ത​ല സ​മി​തി​ക്ക് അ​പ്പീ​ൽ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് അ​പേ​ക്ഷ​ക​ർ. സ​മൂ​ഹ​ത്തി​ൽ മ​ത​സ്പ​ർ​ധ​യു​ണ്ടാ​ക്കു​ന്ന വാ​ദ​മാ​ണ് ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടി​ൽ സ​മി​തി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

ദാ​താ​വും സ്വീ​ക​ർ​ത്താ​വും ര​ക്ത​ബ​ന്ധു​ക്ക​ളോ അ​ടു​ത്ത ബ​ന്ധു​ക്ക​ളോ അ​ല്ലെ​ങ്കി​ൽ ‘പ​രോ​പ​കാ​രം’ എ​ന്ന നി​ല​യി​ലോ സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലോ സ​ന്ന​ദ്ധ​രാ​യ​വ​ർ​ക്ക് അ​വ​യ​വം ദാ​നം ചെ​യ്യാ​ൻ അ​നു​മ​തി​യു​ണ്ട്.

എ​ന്നാ​ൽ, 1994ലെ ​അ​വ​യ​വ കൈ​മാ​റ്റ ച​ട്ട​മ​നു​സ​രി​ച്ച് ഇ​രു​വ​രും ഓ​ത​റൈ​സേ​ഷ​ൻ സ​മി​തി മു​മ്പാ​കെ സം​യു​ക്ത അ​പേ​ക്ഷ ന​ൽ​കി അ​നു​മ​തി വാ​ങ്ങ​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​റ​ണാ​കു​ളം ജി​ല്ല ഓ​ത​റൈ​സേ​ഷ​ൻ സ​മി​തി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ 17ന് ​രോ​ഗി​യും ദാ​താ​വും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മ​ട​ക്ക​മു​ള്ള​വ​രെ അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ് അ​പേ​ക്ഷ ത​ള്ളി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

വൃ​ക്ക സ്വീ​ക​രി​ക്കു​ന്ന​യാ​ളു​ടെ ഭാ​ര്യ​യു​മാ​യി ആ​ല​പ്പു​ഴ​യി​ലെ ഒ​രു ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വെ​ച്ചു​ള്ള പ​രി​ച​യം അ​ടു​ത്ത സ്നേ​ഹ​ബ​ന്ധ​മാ​യി മാ​റി​യെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വൃ​ക്ക ന​ൽ​കാ​ൻ സ​ന്ന​ദ്ധ​യാ​യ​തെ​ന്നു​മാ​ണ് ഇ​രു​വ​രും അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ നി​ത്യ​സ​ന്ദ​ർ​ശ​ക​രാ​യ അ​വ​യ​വ സ്വീ​ക​ർ​ത്താ​വും ഭാ​ര്യ​യും ക്രൈ​സ്ത​വ സ​മു​ദാ​യാം​ഗ​ങ്ങ​ളും ദാ​താ​വ് മു​സ്‍ലിം സ​മു​ദാ​യ​ക്കാ​രി​യു​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​ർ ത​മ്മി​ൽ അ​വ​യ​വ​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​മാ​കും​വി​ധ​മു​ള്ള സ്നേ​ഹ​ബ​ന്ധം രൂ​പ​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യു മ​തം സൂ​ചി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സ​മി​തി റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശം. ഇ​രു​വ​രു​ടെ​യും ജോ​ലി​യും വ​രു​മാ​ന​വും സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത​യി​ല്ല, ബ​ന്ധ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പൊ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് എ​തി​രാ​ണ് തു​ട​ങ്ങി​യ ന്യാ​യ​ങ്ങ​ളും അ​പേ​ക്ഷ ത​ള്ളി​യ റി​പ്പോ​ർ​ട്ടി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, പൊ​ലീ​സ് റി​പ്പോ​ർ​ട്ട് അ​വ​യ​വ​ദാ​ന​ത്തി​ന് അ​നു​കൂ​ല​മാ​ണെ​ന്നും ഇ​ത് മ​റ​ച്ചു​വെ​ച്ചാ​ണ് സ​മി​തി​യു​ടെ തീ​രു​മാ​ന​മെ​ന്നും അ​പേ​ക്ഷ​ക​ർ പ​റ​യു​ന്നു.രോ​ഗി​യും ദാ​താ​വും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ജി​ല്ല, സം​സ്ഥാ​ന​ത​ല ഓ​ത​റൈ​സേ​ഷ​ൻ സ​മി​തി​ക​ൾ അ​വ​യ​വ​ദാ​ന അ​പേ​ക്ഷ​ ത​ള്ളു​ന്ന​ത് പ​തി​വാ​ണ്.

Tags:    
News Summary - Kidney donation application rejected on strange grounds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.