വി.ഡി സതീശൻ
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന കാര്യത്തിൽ നിർദേശം സമർപ്പിക്കാനുള്ള ഉപസമിതിക്ക് രൂപം നൽകാനൊരുങ്ങി യു.ഡി.എഫ്. രണ്ടാം ഭൂപരിഷ്കരണം, സ്വകാര്യ നിക്ഷേപം എന്നിവയിൽ തീരുമാനമെടുക്കാന്‍ ഗോയം ചേരാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ വിവാദം തണുപ്പിക്കാന്‍ നികുതി തീരുമാനിച്ച സാഹചര്യത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന കാര്യം യു.ഡി.എഫ് തീരുമാനിക്കും.
മുഖ‍്യമന്ത്രി വി.ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ചേർന്ന ആദ്യ മുന്നണി യോഗത്തിലാണ് ഉപസമിതി രൂപീകരിക്കാമെന്ന നിർദേശം വച്ചത്. നിലവിൽ ഉപസമിതിയിലെ അംഗങ്ങളെ തീരുമാനിച്ചിട്ടില്ല. ഒരു ദിവസം നീളുന്ന യോഗത്തിൽ ഉപസമിതി നിർദേശങ്ങളും മദ്യനയവും ചർച്ച ചെയ്യും. ഓണത്തിന് ശേഷം നടത്തുന്ന യോഗത്തിൽ പ്രകടനപത്രിക നടപ്പാക്കുന്നതിന് മേഖല തിരിച്ചുള്ള ചർച്ചകളും നടക്കും. അതേ സമയം പി.എം ശ്രീയിൽ നിന്ന് ഇനി പിന്മാറാനാവില്ലെന്നാണ് യു.ഡി.എഫ് നിലപാട്. ഇടത് സർക്കാർ കരാർ ഒപ്പിട്ടതിനാൽ ഇനി പിന്മാറാനാവില്ലെന്നാണ് മുഖ‍്യമന്ത്രി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.