നിലയില്ലാതെ കർഷകർ; വില കുതിച്ചുയർന്നതിന് പിന്നാലെ ഇടുക്കിയിൽ ഏലം മോഷണം വ്യാപകം

ഇടുക്കി: വിപണിയിൽ റെക്കോർഡ് വില പിന്നിട്ടതോടെ ഇടുക്കിയിലെ മലയോരമേഖലകളിൽ ഏലം മോഷണം വ്യാപകമാവുന്നു. ശാന്തന്‍ പാറയിലെ ഏസ്റ്റേറ്റ് പൂപ്പാറ മേഖലകളിലാണ് മോഷണം വ്യാപകമായത്. രാത്രിയിൽ ഏലച്ചെടിയുടെ ശരം ഉൾപ്പെടെ വെട്ടിമാറ്റിക്കൊണ്ടുപോകുന്നു. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർ നേരിടുന്നത്. വിളഞ്ഞുനിൽക്കുന്ന ഏലച്ചെടികൾ അപ്പാടെ മുറിച്ചുമാറ്റിയാണ് മോഷണം. തോട്ടങ്ങളിൽ കാവലിരുന്നിട്ടും അക്രമത്തിന് മാറ്റമില്ലാത്തത് കർഷകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

നിലവിൽ 3000ലധികം രൂപയാണ് ഏലത്തിന് വിപണിയിൽ ലഭിക്കുന്നത്. വിളവെടുപ്പിന് പാകമായ ഏലവിത്തുകൾക്ക് പുറമേ ചെടിയോടെ വെട്ടിക്കൊണ്ടുപോകുന്നത് അങ്ങേയറ്റം ദുഷ്കരമാണ്. വിളവ് നഷ്ടപ്പെടുന്നതിന് പുറമേ അടുത്ത വർഷത്തെ ഉത്പാദനത്തെയും ഇത് ബാധിക്കുന്നു. അതേ സമയം ജൂലൈ മാസം പകുതിയോടെ ലഭിച്ച തു​ട​ർ​ച്ച​യായ മ​ഴ ഇ​ടു​ക്കി​യി​ലെ ഏ​ലം ക​ർ​ഷ​ക​ർക്ക് ഏറെ ആശ്വാസമേകിയിരുന്നു. മ​ഴ​ക്കു​റ​വ്​ നേ​ര​ത്തേ വെ​ല്ലു​വി​ളി സൃ​ഷ്​​ടി​ച്ചി​രു​ന്നെങ്കിലും ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ മ​ഴ​കു​റ​ഞ്ഞ​ത് വ​ലി​യ രീ​തി​യി​ൽ ഏ​ല​ച്ചെ​ടി​ക​ളെ ബാ​ധി​ച്ചു. 19-20 ഡി​ഗ്രി​യി​ൽ താ​പ​നി​ല ഉ​ണ്ടാ​വേ​ണ്ട തോ​ട്ട​ങ്ങ​ളി​ൽ മ​ഴ കു​റ​ഞ്ഞ​തോ​ടെ 24 ഡി​ഗ്രി ചൂ​ടാ​യി​രു​ന്നു നി​ല​നി​ന്ന​ത്. എന്നാൽ പിന്നാലെയെത്തിയ തുടർച്ചയായ മഴ പ്രതിസന്ധികൾക്ക് പരിഹാരമായി. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ ഓ​ണ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ കാ​യ വി​ള​വെ​ടു​ക്കാ​മെ​ന്നാ​യിരുന്നു ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ. എന്നാൽ ഇപ്പോൾ കർഷകർ ദുരിതത്തിലായിരിക്കുകയാണ്. ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ലം ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാപകമായ മഴ ലഭിച്ചിരുന്നു.

Tags:    
News Summary - നിലയില്ലാതെ കർഷകർ; വില കുതിച്ചുയർന്നതിന് പിന്നാലെ ഇടുക്കിയിൽ ഏലം മോഷണം വ്യാപകം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.