Posted On
date_range Updated On
date_range ജയിൽപുള്ളിയായ ഭർത്താവിന് ലഹരി കൈമാറാന്‍ ശ്രമം; കോഴിക്കോട് മെഡിക്കൽ കോളജിൽ ബൈസ്റ്റാന്‍ഡർ അറസ്റ്റിൽ
കോഴിക്കോട്: മെഡിക്കൽ കോളജിൽ ഭർത്താവിന് ലഹരി എത്തിക്കാന്‍ ശ്രമം നടത്തിയ ബൈസ്റ്റാന്‍ഡർ പിടിയിൽ. 28 ഗ്രാം ഹാഷിഷ് ഓയിലുമായി വയനാട് സ്വദേശിനി അശ്വതിയാണ് പിടിയിലായത്.
അശ്വതിയുടെ ഭർത്താവ് ജയിൽപുള്ളിയാണ്. ജയിലിൽ നിന്ന് പരിശോധനക്കെത്തിയ തടവുകാരുടെ കൈയിൽ ലഹരി കൈമാറാനായിരുന്നു പദ്ധതി. മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നാൽപത്തിയൊന്നാം വാർഡിൽനിന്നാണ് അശ്വതിയെ പിടികൂടിയത്. എണ്ണക്കുപ്പിയിലാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.