വനിതാ ഡോക്ടർമാർക്ക് സ്വയം പ്രതിരോധ പരിശീലനവുമായി കെ.ജി.എം.സി.ടി.എ

തിരുവനന്തപുരം: വനിതാ ഡോക്ടർമാർക്ക് സ്വയം പ്രതിരോധ പരിശീലനവുമായി കെ.ജി.എം.സി.ടി.എ. സംസ്ഥാനത്ത് വനിതാ ഡോക്ടർമാർക്കുമെതിരെയും അതിക്രമം വർധിച്ച് വരുകയും, പൊലീസ് ഉൾപ്പെടെ ഭരണ സംവിധാനം അതിന് എതിരെ നിഷ്ക്രിയത്വം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധ പരിശീലനം നേടാൻ കെ.ജി.എം.സി.ടി.എ തീരുമാനിച്ചത്.

വനിതാ ഡോക്ടർമാർക്കെതിരെ മാനസികമായും ശാരീരികമായുമുള്ള ആക്രമങ്ങളും വളരെ കൂടുതലായി വരുന്ന സാഹചര്യത്തിലാണ് സർക്കാർ മെഡിക്കൽ കോളജിലെ അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ പരിശീനം നൽകുന്നത്. ഈയടുത്ത കാലത്ത് രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ന്യൂറോസർജനെ ശാരീരികമായി ആക്രമിച്ച സംഭവത്തിൽ പോലും കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് നിസഹകരണം കാണിച്ചു.

ഡോക്ടർമാർക്ക് സ്വയം പ്രതിരോധിക്കാൻ പരിശീലനം ആവശ്യമായ സാഹചര്യത്തിൽ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷനും കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കായി സ്വയ സുരക്ഷക്കുള്ള രീതികളെ പറ്റിയുള്ള പരിശീലനം ആരംഭിക്കുന്നു. കേരള പൊലീസിന്റെയും, കേരള സ്പോർട്സ് കൗൺസിലിന്റെയും അംഗീകൃത സ്വയം പ്രതിരോധ കോച്ചായ വിനോദ് ആണ് ഡോക്ടർമാർക്ക് പ്രതിരോധ പരിശീലനം നൽകുന്നത്.

ലോക വനിതാ ദിനമായ മാർച്ച് എട്ടിന് വൈകീട്ട് അഞ്ചിന് മെഡിക്കൽ കോളജിലെ എം.ഡി.ആർ.എൽ ഹാളിൽ വെച്ച് പരിശീലന പരിപാടിക്ക് ഔദ്യോ​ഗികമായി തുടക്കമാകും. കെ.ജി.എം.സി.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റോസ്നാരാ ബീഗം ഉദ്ഘാടനം നിർവഹിക്കും. രണ്ടാംഘട്ടമായി പരിശീലന പദ്ധതി കേരളത്തിലെ എല്ലാ മെഡിക്കൽ കോളജിലേക്കും വ്യാപിപ്പിക്കും.

Tags:    
News Summary - KGMCTA with self defense training for women doctors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.