കെവിൻ വധക്കേസ്: നീനുവിന് പാരമ്പര്യ മാനസികരോഗമെന്ന് പ്രതി ഭാഗം

ഏറ്റുമാനൂര്‍: കെവിന്‍ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം. കെവി​​​െൻറ ഭാര്യ നീനുവിന് മാനസികരോഗമുണ്ടെന്ന് പറഞ്ഞിരുന്നതിന് പിന്നാലെ ഇവരുടെ കുടുംബത്തിലെ ഒട്ടേറെ പേര്‍ മനോരോഗികളാണെന്ന വെളിപ്പെടുത്തലാണ് പ്രതിഭാഗം അഭിഭാഷകന്‍ ചൊവ്വാഴ്ച ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ നടത്തിയത്. നീനുവിന് മാനസിക രോഗമുണ്ടെന്ന് തെളിയിക്കുന്നതിനായാണ് പ്രതിഭാഗം കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

നീനുവി​​​െൻറ അമ്മ രഹ്​ന മാനസിക രോഗിയാണെന്ന് കേസി​​​െൻറ തുടക്കത്തിലേ വെളിപ്പെടുത്തിയിരുന്നു. രഹ്​നയുടെ അമ്മയും അപ്പൂപ്പനും മറ്റൊരു ബന്ധുവും മാനസിക രോഗികളാണെന്ന് വാദിച്ച പ്രതിഭാഗം അഭിഭാഷകന്‍ ഇവരില്‍ മൂന്നുപേരുടെ സര്‍ട്ടിഫിക്കറ്റുകളും കോടതിയില്‍ ഹാജരാക്കി. രഹ്​നയെയും അമ്മയെയും ചികിത്സിച്ച പുനലൂരിലെ ആശുപത്രിയില്‍നിന്നുള്ള ചികിത്സ രേഖകളാണ് ഹാജരാക്കിയത്.

രഹ്​നയുടെ അടുത്ത ബന്ധുവിനെ തിരുവനന്തപുരം പേരൂര്‍കടയില്‍ ചികിത്സിച്ചതി​​​െൻറ രേഖകളും ഹാജരാക്കി. നീനുവിനെ കൗണ്‍സലിങിന് വിധേയയാക്കിയതായി തിരുവനന്തപുരത്തെ ഡോ. വൃന്ദ നേര​േത്ത കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രഹ്​നയുടെ ഒരു സഹോദരന്‍ ആത്മഹത്യ ചെയ്തിരുന്നുവെന്നും ഇയാള്‍ക്കും മനോരോഗം ഉണ്ടായിരുന്നതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

നീനുവി​​​െൻറ രോഗനിര്‍ണയത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപവത്​കരിക്കുന്നത് അടുത്ത 20ന് കോടതി പരിഗണിക്കും. അതേസമയം, കേസിലെ അഞ്ചാം പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ ഹൈകോടതി ബുധനാഴ്​ച പരിഗണിക്കും. കേസിലെ മറ്റ് 13 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും 20ലേക്ക്​ മാറ്റി.

Tags:    
News Summary - Kevin Murder Case: Ninu Traditional Mental Disease -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.