കോട്ടയം: കെവിെൻറ ബന്ധു അനീഷിനെയും കൊലപ്പെടുത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായ ി ഗാന്ധിനഗർ സ്റ്റേഷനിലെ പിരിച്ചുവിട്ട എ.എസ്.ഐ ടി.എം. ബിജു. പൊലീസ് യഥാസമയം ഇടപെട്ട തിനാലാണ് അനീഷിനെ വിട്ടയച്ചത്. കേസിൽ ഗുരുതര കൃത്യവിലോപം കാട്ടിയതിനാണു ബിജുവി നെ സർവിസിൽനിന്ന് നീക്കിയത്. എന്നാൽ, വിചാരണയിൽ പ്രോസിക്യൂഷൻ വാദങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ് ബിജു കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയത്.
കോട്ടയം നട്ടാശേരി സ്വദേശി കെവിൻ പി. ജോസഫിനെ മുഖ്യപ്രതി ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ് പുലർച്ച മൂന്നുതവണ പ്രതികളുടെ മൊബൈലിക്ക് വിളിച്ചു. 2018 മേയ് 26ന് മാന്നാനത്ത് വീടാക്രമിച്ചശേഷം കെവിെനയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുേപായെന്ന പരാതിയുമായി ബന്ധുക്കൾ എത്തിയപ്പോഴാണ് തലേദിവസം രാത്രി വാഹന പരിശോധനയിൽ കണ്ടവരുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്. മാന്നാനത്തെ പരിശോധനക്കിടെയാണ് ഒന്നാം പ്രതി ഷാനു ചാക്കോയും ഇഷാനും സഞ്ചരിച്ച വാഹനം കണ്ടത്.
ചോദിച്ചപ്പോൾ അമലഗിരിയിൽ കല്യാണത്തിന് പോവുകയാണെന്ന മറുപടിയാണ് ലഭിച്ചത്. മറ്റു സംശയം േതാന്നാതിരുന്നതിനാൽ വിലാസവും ഫോൺ നമ്പറും വാങ്ങി വിട്ടയച്ചു. പിന്നീടാണ് മാന്നാനത്ത് വീട് ആക്രമിച്ച് കെവിനെയും അനീഷിെനയും വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ വിവരം ബന്ധുക്കൾ മുഖേന അറിഞ്ഞത്. പ്രതികളുടെ കാർ പിടിച്ചെടുത്ത തെന്മല എസ്.ഐ പ്രവീണിനെയും വിസ്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.