ബജറ്റ് വിവര രേഖ പുറത്തുവന്നത് പരിശോധിക്കും -ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് അവതരണം പൂര്‍ത്തീകരിക്കുംമുമ്പ് അതിലെ പ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന രേഖ പൂര്‍ണമായും പുറത്തുവന്നതിനെപ്പറ്റി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.

ബജറ്റ് പ്രസംഗമോ അനുബന്ധ രേഖകളോ ചോര്‍ന്നിട്ടില്ല. ബജറ്റിന്‍െറ രഹസ്യാത്മകത ബജറ്റ് പ്രസംഗം അവസാനിക്കുംവരെ പുറത്തുവന്നില്ല. ബജറ്റ് പ്രസംഗത്തിനുശേഷം പ്രധാന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മാധ്യമങ്ങള്‍ക്ക് നല്‍കാറുള്ള സംഗ്രഹമാണ് സഭക്കുള്ളില്‍ ബജറ്റ് പ്രസംഗം നടക്കുന്നതിനിടെ പുറത്തായത്. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. എന്തായാലും അതെങ്ങനെ സംഭവിച്ചെന്ന് പരിശോധിക്കും. പ്രതിപക്ഷത്തിന്‍െറ രാജിമോഹമൊന്നും നടക്കാന്‍ പോകുന്നില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - kerla budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.