തിരുവനന്തപുരം: കേരളീയം സാംസ്കാരികോത്സവത്തോടനുബന്ധിച്ച് നടത്തുന്ന പൊതുപ്രഭാഷണത്തിൽ സംവിധായകനും മാധ്യമപ്രവർത്തകനുമായ ഷമീർ ഭരതന്നൂർ സംസാരിക്കും. നവംബർ നാല് ശനിയാഴ്ച്ച വൈകുന്നേരം ആറിന് ഗാന്ധിപാർക്കിലാണ് പ്രഭാഷണം നടക്കുക. കേരളീയത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ സാംസ്കാരിക പരിപാടികളുടെ ഭാഗമായാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്.
കേരളം കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകൾ നേരിടുന്ന പ്രശ്‌നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയുംക്കുറിച്ചുള്ള സംവാദങ്ങളും, തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാർഷിക-വ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദർശനങ്ങളും കേരളീയത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. കേരളത്തിന്റെ വികസന മാതൃകകൾ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കുന്നതിനൊപ്പം ലോക വൈജ്ഞാനിക രംഗത്തു നിന്ന് പുതിയ ആശയങ്ങൾ സ്വാംശീകരിക്കാനും പരിപാടി സഹായിക്കും.
എല്ലാ വർഷവും കേരള പിറവി ദിനത്തോടനുബന്ധിച്ചു ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമായാണ് കേരളീയം വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യ എഡിഷൻ നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.