പുനർനിർമാണത്തിന്​ വിഭവത്തി​െൻറ അഭാവം വെല്ലുവിളി -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തി​​​​െൻറ പുനർനിർമാണത്തിന്​ വിഭവത്തി​​​​െൻറ അഭാവം വെല്ലുവിളിയെന്ന്​ മുഖ്യമന്ത്രി പി ണറായി വിജയൻ. പുനർനിർമാണത്തിന്​ 32,000 കോടി രൂപയാണ്​ യു.എൻ കണക്കാക്കിയത്​. ഇതിലും കൂടുതൽ ആവശ്യമാണ്​. ജി.എസ്​.ടി നടപ് പാക്കിയതോടെ സംസ്​ഥാനത്തി​​​​െൻറ വിഭവശേഷി കുറഞ്ഞു​. യു.എ.ഇ പോലുള്ള രാജ്യങ്ങൾ സഹായം വാഗ്​ദാനം ചെയ്​തപ്പോൾ ക േന്ദ്രം വേണ്ടെന്നുപറഞ്ഞു.

മന്ത്രിമാർ നടത്താനിരുന്ന വിദേശയാത്രക്ക്​ കേന്ദ്രം അനുമതി നൽകിയതുമില്ല. കേന്ദ്രസർക്കാറി​​​​െൻറ ഇത്തരം സമീപനം എന്തുകൊണ്ടെന്നറിയില്ല. കേരള സർവകലാശാലയിൽ ഇക്കണോമിക്‌സ് ഇൻറർ യൂനിവേഴ്‌സിറ്റി സ​​​െൻറർ സംഘടിപ്പിച്ച ‘കേരള സമ്പദ്‌വ്യവസ്ഥ പുനഃസംഘടന: ബദൽ കാഴ്ചപ്പാട്’ അന്തർദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർവതല സ്പർശിയായ വികസനമാണ് നവകേരളത്തിന് വേണ്ടത്​. ഉന്നത വിദ്യാഭ്യാസ മേഖലയിൽ, പ്രത്യേകിച്ച് പ്രഫഷനൽ കോഴ്‌സുകളിൽ കാലാനുസൃത മാറ്റം ആവശ്യമാണ്​. മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം വർധിച്ചു. പുതിയ തൊഴിലവസരം സൃഷ്​ടിക്കേണ്ടതുണ്ട്. പഠിക്കുന്ന വിഷയങ്ങൾക്കും യോഗ്യതക്കുമനുസരിച്ച് ജോലി ലഭിക്കാനുതകുന്ന പരിപാടികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്​. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിക്ഷേപം നടത്താനും സംരംഭകത്വം ഉറപ്പുവരുത്താനും പ്രവാസി നിക്ഷേപം സമാഹരിക്കാനും നടപടി തുടങ്ങി. പ്രവാസി നിക്ഷേപം കിഫ്ബി ബോണ്ടിലൂടെയും കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെയും സമാഹരിക്കും. ഇതിന്​ സർക്കാർ ഗാരൻറി ഉണ്ടെന്നതാണ് പ്രത്യേകത.

കൊച്ചിയിലെ ടെക്‌നോളജി ഇന്നവേഷൻ സോൺ സ്​റ്റാർട്ടപ്​ ഉൾപ്പെടെയുള്ള വിവര സാങ്കേതിക മേഖലയുടെ വേദിയാകും. ജൈവവൈവിധ്യ സംരക്ഷണ പദ്ധതി തയാറാക്കുന്നുണ്ട്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിൽ അനിവാര്യമാണെങ്കിലേ നിർമാണം അനുവദിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള, ഇക്കണോമിക്‌സ് വകുപ്പ് മേധാവി പ്രഫ. അബ്​ദുൽ സലീം, പ്രഫ. പ്രഭാത് പട്‌നായിക്, പ്രഫ. എം.എ. ഉമ്മൻ, ഡോ. കെ.പി. കണ്ണൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Kerala's economic status is poor now - Pinarayi Vijayan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.