ആലപ്പുഴ: ചരക്ക് സേവന നികുതി സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ ധനമന്ത്രി തോമസ് െഎസക് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ വ്യാപാരമേഖല സമരത്തിലേക്ക്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കടയടപ്പ് സമരവുമായി മുന്നോട്ടുപോകാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയും തിങ്കളാഴ്ച മുതൽ വ്യാപാരശാലകൾ അടച്ചിട്ടു പ്രതിഷേധിക്കാൻ ഇറച്ചിക്കോഴി വ്യാപാരികളും തീരുമാനിച്ചു. ധനമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ ചൊവ്വാഴ്ച കടയടപ്പ് സമരവുമായി മുന്നോട്ടുപോകുെമന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ പറഞ്ഞു. കേരളത്തിൽ ജി.എസ്.ടി നടപ്പാക്കുന്നത് മൂന്നു മാസത്തേക്ക് നിർത്തിവെക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാൽ, മന്ത്രി ഇതു തള്ളി.
സമരത്തിൽനിന്ന് വ്യാപാരികൾ പിന്മാറണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. ആശങ്കകൾ പരിഹരിക്കും. പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം നൽകും. എന്നാൽ, എം.ആർ.പിയിൽനിന്ന് അധികവില ഈടാക്കാൻ ആരെയും അനുവദിക്കില്ല. വ്യാപാരികളുടെ സംശയ ദൂരീകരണത്തിനായി പത്ര പരസ്യം നൽകുമെന്നും മന്ത്രി അറിയിച്ചു. ജി.എസ്.ടി സംബന്ധിച്ച പ്രശ്നങ്ങൾ ടി. നസിറുദ്ദീൻ മന്ത്രിക്ക് നിവേദനമായി നൽകി. കിലോക്ക് 87 രൂപ നിരക്കിൽ കോഴിയിറച്ചി വിൽക്കാൻ കഴിയില്ലെന്ന നിലപാടിൽ വ്യാപാരികൾ ഉറച്ചുനിന്നതോടെയാണ് കേരള പൗൾട്രി ഫെഡറേഷൻ ഭാരവാഹികളുമായുള്ള ചർച്ച പൊളിഞ്ഞത്. കോഴിയിറച്ചിക്ക് 13 രൂപ കുറക്കാമെന്നാണ് വ്യാപാരികൾ പറയുന്നതെന്നും ഇതു സർക്കാറിന് അംഗീകരിക്കാൻ കഴിയിെല്ലന്നും മന്ത്രി വ്യക്തമാക്കി. കച്ചവടക്കാർ സർക്കാറിനെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണ്. വിലപേശലിന് ഇനി തയാറല്ല. നികുതി കുറയുേമ്പാൾ അതിെൻറ പ്രയോജനം ജനങ്ങൾക്ക് ലഭിക്കണം. എന്നാൽ, ഇപ്പോൾ 40 ശതമാനം വില കൂട്ടുകയാണ് കച്ചവടക്കാർ ചെയ്യുന്നത്.
ഇറച്ചിക്കോഴിക്ക് 14.5 ശതമാനം നികുതി കുറഞ്ഞപ്പോഴാണ് വില കൂട്ടിയത്. കോഴി കർഷകരുടെ കാര്യം ഇവർ നോക്കേണ്ട. നികുതി വെട്ടിപ്പിെൻറ ചരിത്രമാണ് കോഴിക്കച്ചവടത്തിന് പിന്നിലുള്ളത്. ചില കമ്പനിക്കാരുടെ താൽപര്യവും പിടിവാശിയുമാണ് ഇതിന് പിന്നിൽ. ചെറുകിട കച്ചവടക്കാർക്ക് കാര്യമായ റോളില്ല. നിലവിലെ സാഹചര്യങ്ങൾ നേരിടാൻ കോഴികൃഷി സംസ്ഥാനത്ത് വ്യാപകമാക്കും. വില നിയന്ത്രിക്കുന്ന ലോബികളെ നിലക്കുനിർത്തും. ഒരു ഭീഷണിക്കുമുന്നിലും വഴങ്ങില്ല. നികുതി വെട്ടിപ്പ് കർശനമായി തടയും. സർക്കാർ നിശ്ചയിച്ച വിലയ്ക്ക് കോഴിയിറച്ചി വിറ്റാല്‍ കേരളത്തിലെ പൗള്‍ട്രി ഫാമുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നാണ് പൗൾട്രി ഫെഡറേഷെൻറ നിലപാട് . യാഥാർഥ്യബോധത്തോടെ വില നിശ്ചയിക്കാൻ സർക്കാർ തയാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.