തിരുവനന്തപുരം: 'സംശുദ്ധം സദ്ഭരണം'എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തുന്ന ഐശ്വര്യ കേരളയാത്രക്ക് ഞായറാഴ്ച കാസര്‍കോട് മഞ്ചേശ്വരത്ത് തുടക്കമാകും. ഇടതു സര്‍ക്കാറിെൻറ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിെൻറ ഐശ്വര്യം വീണ്ടെടുക്കാൻ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് യു.ഡി.എഫ് വിശദീകരിക്കുന്നു.
അതോടൊപ്പം യു.ഡി.എഫിെൻറ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. പൊതുജന പങ്കാളിത്തത്തോടെ പ്രകടനപത്രിക രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും ലക്ഷ്യമാണ്.
മഞ്ചേശ്വരത്ത് ഇന്ന് വൈകീട്ട് മൂന്നിന് ജാഥ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷതവഹിക്കും. എ.ഐ.സി.സി സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യാതിഥിയാകും. യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്തെത്തും. 23ന് സമാപന റാലി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.