കേരളത്തിന് കൂടുതൽ വന്ദേഭാരത് ലഭിക്കും- വി. മുരളീധരൻ

കാസർകോട്: കേരളത്തിന് കൂടുതൽ വന്ദേഭാരത് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിലായിരുന്നു മുരളീധരൻ ഇത് വ്യക്തമാക്കിയത്.

വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം വളരെ സന്തോഷമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് ഇനിയും വന്ദേഭാരത് ലഭിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ 34 ട്രെയിനുകളാണ് ഉള്ളതെന്നും ഇനി 400 ട്രെയിനുകൾ കൂടി വരാനുണ്ടെന്നും തീർച്ചയായും കേരളത്തിന് ഇനിയും വന്ദേഭാരത് അനുവദിക്കുമെന്നും വി. മുരളീധരൻ അറിയിച്ചു.

പ്രധാനമന്ത്രി ഓൺലൈനായാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. കാസർകോട് റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, റെയിൽവേയുടെ ചുമതലയുള്ള മന്ത്രി.വി അബ്ദുൾ റഹ്മാൻ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എൻ. എ. നെല്ലിക്കുന്ന് എം.എൽ.എ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Kerala will get more Vande Bharat trains: MoS V Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.