Posted On
date_range Updated On
date_range മഴക്കൊപ്പം ചൂടും കനക്കുന്നു; മൺസൂൺ ഇക്കുറിയും അധിക മഴയിലേക്ക്
തൃശൂർ: മഴക്കൊപ്പം കനത്ത ചൂടാണ് മൺസൂൺ അവസാനഘട്ടത്തിലെ പ്രത്യേകത. സെപ്റ്റംബറി ലെ മൺസൂൺ വിഹിതം 244 മില്ലിമീറ്റർ ആണ്. ശരാശരിയിലധികം മഴ (221 മി.മീ) ഒമ്പതു ദിവസങ്ങൾക്കുള ്ളിൽ തന്നെ ലഭിച്ചു കഴിഞ്ഞു. ഇതോടെ കേരളത്തിൽ ഇക്കുറിയും അധികമഴ സാധ്യതയാണ് നിലനി ൽക്കുന്നത്. മഴ ഇൗ നിലയിൽ തുടരുമെന്നാണ് നിഗമനം.
എന്നാൽ തിരുവോണ നാളിൽ മിതമായ തോതിലേ മഴയുണ്ടാകൂ. 1.3 സെൻറീമീറ്റർ മഴയാണ് ബുധനാഴ്ച പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും മധ്യ-തെക്കൻ ജില്ലകളിൽ. അതുകൊണ്ടുതന്നെ ഓണം വല്ലാതെ വെളുക്കാനിടയില്ല. റഡാർ ചിത്രങ്ങളിൽ മേഘംമാറി മാനം തെളിഞ്ഞുവരുന്നത് പ്രതീക്ഷ നൽകുന്നതാണ്. ഇത് മഴ കുറയുന്നതിന് കാരണവുമാവും.
നിലവിൽ രണ്ടുമുതൽ ഏഴു സെക്കൻഡ് നീളുന്ന അതിതീവ്ര മഴയാണ്. ശേഷം താങ്ങാനാവാത്ത വെയിലും. 31 ഡിഗ്രി സെൽഷ്യസിലേക്ക് ചൂട് എത്തിനിൽക്കുന്നു. മൺസൂണിലെ രണ്ടാംഘട്ടത്തിെല രണ്ടാംപാദത്തിൽ തന്നെ ചൂട് കൂടുന്ന സാഹചര്യം വരും നാളുകളിൽ കനക്കുന്നതിനുള്ള സൂചനയാണ് നൽകുന്നത്. സൂര്യൻ ദക്ഷിണായനത്തിെൻറ ഭാഗമായി ഭൂമധ്യരേഖയോട് അടുക്കുന്ന സാഹചര്യത്തിൽ മാർച്ചിന് തുല്യമായ ചൂടാണ് അനുഭവപ്പെടുക. സെപ്റ്റംബർ 23വരെ ഇതേനില തുടരും. മഴ മാറി നിന്നാൽ ചൂട് കനക്കാൻ സാധ്യതയുണ്ട്.
13 ശതമാനം മഴ കൂടുതലാണ് കേരളത്തിൽ. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ ഒമ്പതുവരെ 1868 മി.മീറ്ററിന് പകരം 2106 മി.മീ മഴ ലഭിച്ചു. പാലക്കാട് (42 ശതമാനം അധികം), കോഴിക്കോട് (37), മലപ്പുറം (22), കണ്ണൂർ (19) ജില്ലകളിൽ അധികമഴയാണ് ലഭിച്ചത്. ൈഹറേജ് ജില്ലകളായ ഇടുക്കി (-11), വയനാട് (-05) എന്നിവിടങ്ങളിൽ മഴക്കമ്മിയാണ്. 20 ദിവസം ബാക്കിനിൽക്കേ ഇത് മറികടക്കാനാവുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.