‘കേരളം’ എന്ന പേരുമാറ്റം ; ബില്ലിന് നിയമസഭയുടെ അംഗീകാരം, രാഷ്ട്രപതിക്ക് തിരികെ സമർപ്പിക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പേ​ര് ‘കേ​ര​ളം’ എ​ന്ന് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ഭേ​ദ​ഗ​തി ചെ​യ്യു​ന്ന ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച് ഐ​ക​ക​​​ണ്ഠ്യേ​ന പാ​സാ​ക്കി. മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​നാ​ണ് 10 വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ബി​ല്ല് സ​ഭ​യി​ൽ വെ​ച്ച​ത്. യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം സ​ഭ ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കു​ന്ന ആ​ദ്യ ബി​ൽ കൂ​ടി​യാ​ണി​ത്.

സം​സ്ഥാ​ന​ത്തി​ന്റെ പേ​ര് മ​ല​യാ​ള​ത്തി​ൽ കേ​ര​ളം എ​ന്ന് ഉ​പ​യോ​ഗി​ക്കു​മ്പോ​ഴും ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലെ​ല്ലാം ഇം​ഗ്ലീ​ഷി​ൽ ‘കേ​ര​ള’ എ​ന്നാ​ണു​ള്ള​ത്. ഇ​തു മാ​റ്റി എ​ല്ലാ ഭാ​ഷ​ക​ളി​ലും ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ ‘കേ​ര​ളം’ എ​ന്നാ​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണ​ഘ​ട​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ബി​ല്ല് നി​യ​മ​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്കെ​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് മു​മ്പ് നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി പ്ര​മേ​യം പാ​സാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​റി​ന് അ​യ​ച്ചി​രു​ന്നു. പേ​രു​മാ​റ്റ​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​ര​വും ന​ൽ​കി. അ​തേ​സ​മ​യം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ മൂ​ന്ന് പ്ര​കാ​രം സം​സ്ഥാ​ന​ങ്ങ​ളു​ടെ പേ​രു​മാ​റ്റ കാ​ര്യ​ത്തി​ൽ രാ​ഷ്ട്ര​പ​തി ബ​ന്ധ​പ്പെ​ട്ട നി​യ​മ​സ​ഭ​യു​ടെ അ​ഭി​പ്രാ​യം തേ​ട​ണ​മെ​ന്നു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​ല്ല് കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക് വീ​ണ്ടും എ​ത്തി​യ​തും ഏ​ക സ്വ​ര​ത്തി​ൽ പാ​സാ​ക്കി​യ​തും. നി​യ​മ​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ ബി​ൽ ഇ​നി രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ക്കും. രാ​ഷ്ട്ര​പ​തി​യു​ടെ ശി​പാ​ർ​ശ​യോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്റി​ൽ ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കു​ന്ന​തോ​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്നാം ഷെ​ഡ്യൂ​ളി​ൽ മാ​റ്റം​വ​രി​ക​യും സം​സ്ഥാ​ന​ത്തി​ന്റെ പേ​ര് എ​ല്ലാ ഭാ​ഷ​ക​ളി​ലും ഔ​ദ്യോ​ഗി​ക​മാ​യി ‘കേ​ര​ളം’ എ​ന്നാ​വു​ക​യും ചെ​യ്യും.

Tags:    
News Summary - Renaming of State to 'Keralam': Bill gets Assembly approval, to be resubmitted to the President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.