കെ. സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ ‘തൂഫാൻ യോഗം’; അടങ്ങാതെ വിവാദം

കൊ​ച്ചി: ഓ​പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ്ട​ക​ളും ക്രി​മി​ന​ൽ കേ​സി​ൽ​പെ​ട്ട​വ​രും വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ എം.​പി പ​ങ്കെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം അ​വ​സാ​നി​ക്കു​ന്നി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് കൊ​ച്ചി​യി​ൽ ഗു​ണ്ടാ​ത്ത​ല​വ​ൻ​മാ​രു​ടെ യോ​ഗം ന​ട​ന്ന​ത്. കെ. ​സു​ധാ​ക​ര​ൻ പ​രി​പാ​ടി​യി​ലേ​ക്ക് വ​രു​ന്ന​തി​ന്‍റെ​യും വേ​ദി​യി​ലി​രി​ക്കു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും എ​റ​ണാ​കു​ളം ഡി.​സി.​സി നേ​തൃ​ത്വ​വു​മെ​ല്ലാം കെ. ​സു​ധാ​ക​ര​ന്‍റെ ന​ട​പ​ടി​യെ ത​ള്ളി​പ്പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി.

യോ​ഗ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ക​ടു​ത്ത വി​മ​ർ​ശ​മ​ന​മാ​ണ് പ​ല കോ​ണു​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്ന​ത്. യോ​ഗം വി​വാ​ദ​മാ​യ​തോ​ടെ ഓ​പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ, ഇ​തി​നെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ത​ന്നെ പ്ര​തി​ക​രി​ച്ച​തോ​ടെ വി​വാ​ദം ചൂ​ടു​പി​ടി​ച്ചു. കെ. ​സു​ധാ​ക​ര​ന്‍റെ തൂ​ഫാ​ൻ യോ​ഗ​ത്തെ​പ്പ​റ്റി ത​നി​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്നും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ത്ത​രം യോ​ഗ​ങ്ങ​ൾ വി​ളി​ക്കേ​ണ്ട​തെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

അ​ല്ലാ​ത്ത യോ​ഗ​ങ്ങ​ൾ ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വെ​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ഈ ​വി​ഷ​യ​ത്തി​ൽ കെ. ​സു​ധാ​ക​ര​ൻ പ്ര​തി​ക​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ ന്യാ​യീ​ക​ര​ണ​വു​മാ​യി സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യ തി​രു​വ​ന​ന്ത​പു​രം മു​ൻ ഡി.​സി.​സി അം​ഗം സു​ഹൈ​ൽ ഷാ​ജ​ഹാ​ൻ രം​ഗ​ത്തെ​ത്തി.

തൂ​ഫാ​ൻ വി​ജ​യി​പ്പി​ക്കാ​ൻ പൊ​ലീ​സ് മാ​ത്രം പോ​രെ​ന്നും വി​ഷ​യം കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​വു​ള്ള​വ​രും വേ​ണ​മെ​ന്നാ​യി​രു​ന്നു സ്വ​കാ​ര്യ ചാ​ന​ലി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തി​നി​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ട്ടാ​ഞ്ചേ​രി ഷി​ബു ബാ​റി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തു. ഷ​മീ​ർ എ​ന്ന​യാ​ളെ​യാ​ണ് ഷി​ബു ചു​റ്റി​ക കൊ​ണ്ട് ത​ല​യ​ടി​ച്ച് പൊ​ളി​ച്ച​ത്. 

ല​ഹ​രി മാ​ഫി​യ​യെ പൂ​ട്ടാ​ൻ പൊ​ലീ​സു​ണ്ട് -കൊ​ച്ചി ക​മീ​ഷ​ണ​ർ

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ. ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്.

എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് എം.​എ​ൽ.​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഗു​ണ്ട​ക​ൾ ഒ​ത്തു​ചേ​ർ​ന്ന​ത് സ്വ​കാ​ര്യ പ​രി​പാ​ടി​യാ​ണ്. അ​നൗ​ദ്യോ​ഗി​ക​മാ​യി ന​ട​ന്ന യോ​ഗ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ താ​നി​ല്ല. ഓ​പ​റേ​ഷ​ൻ തൂ​ഫാ​നി​ൽ ഗു​ണ്ട​ക​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Toofan Meeting' of goons attended by K. Sudhakaran; controversy continues unabated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.