വാത്സല്യമറ്റ് ‘വാത്സല്യ നിധി’

കൊ​ച്ചി: പ​ട്ടി​ക​ജാ​തി പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള ‘വാ​ത്സ​ല്യ നി​ധി’ പ​ദ്ധ​തി നി​ല​ച്ച​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ. പ​ദ്ധ​തി​യു​ടെ സ​ഹ​പ​ങ്കാ​ളി​ക​ളാ​യ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് കോ​ർ​പ​റേ​ഷ​ന്റെ പി​ന്മാ​റ്റ​മാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ്, വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രാ​ജു വാ​ഴ​ക്കാ​ല​യെ അ​റി​യി​ച്ച​ത്.

പ​ട്ടി​ക​ജാ​തി പെ​ൺ​കു​ട്ടി​ക​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്താ​ൻ 2017-18 വ​ർ​ഷ​ത്തി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. 2017 ഏ​പ്രി​ൽ ഒ​ന്നി​ന്​ ശേ​ഷം ജ​നി​ച്ച​വ​രും വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു​ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള പ​ട്ടി​ക​ജാ​തി പെ​ൺ​കു​ട്ടി​ക​ൾ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​രാ​ണ്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 30 വ​രെ 259 പെ​ൺ​കു​ട്ടി​ക​ൾ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി ചേ​ർ​ന്നി​ട്ടു​മു​ണ്ട്.

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് നാ​ല്​ ഗ​ഡു​ക്ക​ളാ​യി 1,38,000 രൂ​പ എ​ൽ.​ഐ.​സി​യി​ൽ നി​ക്ഷേ​പി​ക്കു​മ്പോ​ൾ പെ​ൺ​കു​ട്ടി​ക്ക് 18 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യാ​ൽ മൂ​ന്നു​ല​ക്ഷം രൂ​പ തി​രി​കെ ല​ഭി​ക്കു​ന്ന​തു​മാ​ണ് പ​ദ്ധ​തി.ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​ക​ളും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, 2020 ജൂ​ൺ ഒ​ന്ന്​ മു​ത​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പി.​എം.​ജെ.​ജെ.​ബി.​വൈ പ​ദ്ധ​തി നി​ർ​ത്തി​യ​തി​നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ ഒ​ന്നാം ര​ക്ഷി​താ​വി​ന് മ​ര​ണ​മോ അം​ഗ​വൈ​ക​ല്യ​മോ സം​ഭ​വി​ച്ചാ​ൽ ല​ഭി​ക്കേ​ണ്ട ഇ​ൻ​ഷു​റ​ൻ​സ് തു​ക​യും പെ​ൺ​കു​ട്ടി​ക്കും ഒ​രു സ​ഹോ​ദ​ര​നോ സ​ഹോ​ദ​രി​ക്കോ ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ സ്കോ​ള​ർ​ഷി​പ് തു​ക​യും അ​നു​വ​ദി​ക്കാ​ൻ എ​ൽ.​ഐ.​സി ത​യാ​റാ​കാ​ത്ത​താ​ണ് പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

ഇ​തോ​ടെ എ​ൽ.​ഐ.​സി​യെ ഒ​ഴി​വാ​ക്കി പ​ദ്ധ​തി പു​ന​രാ​വി​ഷ്ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ട്.

Tags:    
News Summary - Kerala Vatsalya Nidhi Insurance Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.