പ്രവാസി വോട്ടർമാർ 2.23 ലക്ഷം

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് 2.69 കോ​ടി വോ​ട്ട​ർ​മാ​രി​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ 2,23,558 പേ​ർ. ഇ​തി​ൽ 1,90,090 പേ​ർ പു​രു​ഷ​ന്മാ​രും 33,458 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. 10 ഭി​ന്ന​ലിം​ഗ​ക്കാ​രു​മു​ണ്ട്. വോ​ട്ട​ർ​പ​ട്ടി​ക സ​മ​ഗ്ര പ​രി​ഷ്ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള വോ​ട്ട​ർ​മാ​രു​ടെ അ​ന്തി​മ പ​ട്ടി​ക പ്ര​കാ​രം പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കാ​ണി​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ള്ള​ത്. 51,419 പു​രു​ഷ​ന്മാ​രും 6256 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 57,679 പേ​രാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മാ​ത്ര​മു​ള്ള​ത്. മ​ല​പ്പു​റം ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 39,501 പേ​ർ. കു​റ​വ് പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ള്ള​ത് ഇ​ടു​ക്കി​യി​ലാ​ണ്. 404 പു​രു​ഷ​ന്മാ​രും 203 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 607 പേ​ർ. കാ​സ​ർ​കോ​ട് -11,462, ക​ണ്ണൂ​ർ-52,163, വ​യ​നാ​ട്-2129, പാ​ല​ക്കാ​ട്-8300, തൃ​ശൂ​ർ-22,249, എ​റ​ണാ​കു​ളം-7426, കോ​ട്ട​യം-3124, ആ​ല​പ്പു​ഴ-3472, പ​ത്ത​നം​തി​ട്ട-3685, കൊ​ല്ലം-6876, തി​രു​വ​ന​ന്ത​പു​രം-4885 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ ക​ണ​ക്ക്.

ഭി​ന്ന​ലിം​ഗ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​ഴി​ക്കോ​ട്ടാ​ണ് -നാ​ലു​പേ​ർ. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, മ​ല​പ്പു​റം, തൃ​ശൂ​ർ, കോ​ട്ട​യം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​രു​മു​ണ്ട്. 

ഭി​ന്ന​ലിം​ഗ​ക്കാ​ർ 277

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം ഭി​ന്ന​ലിം​ഗ വോ​ട്ട​ർ​മാ​രു​ള്ള​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് -54 പേ​ർ. ര​ണ്ട് പേ​ർ മാ​ത്ര​മു​ള്ള വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ്. കാ​സ​ർ​കോ​ട്-13, ക​ണ്ണൂ​ർ-11, കോ​ഴി​ക്കോ​ട്-33, മ​ല​പ്പു​റം-40, പാ​ല​ക്കാ​ട്-20, തൃ​ശൂ​ർ 19, എ​റ​ണാ​കു​ളം-22, ഇ​ടു​ക്കി-​എ​ട്ട്, കോ​ട്ട​യം-14, ആ​ല​പ്പു​ഴ-15, പ​ത്ത​നം​തി​ട്ട-​അ​ഞ്ച്, കൊ​ല്ലം-21 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ ഭി​ന്ന​ലിം​ഗ വോ​ട്ട​ർ​മാ​രു​ടെ ക​ണ​ക്ക്.

Tags:    
News Summary - 2.23 lakh expatriate voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.