കോഴിക്കോട്: പ്ലസ് ടു, ഡിഗ്രി കഴിഞ്ഞുള്ള കരിയർ കൺഫ്യൂഷനുകൾക്ക് വിട. എന്ത് പഠിക്കണം, ഏത് കോഴ്സ് തെരഞ്ഞെടുക്കണം തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരവുമായി കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ മാധ്യമം എജുകഫെ എത്തുന്നു. ഉപരിപഠനത്തിന് വ്യക്തമായ ദിശാബോധം നൽകുന്ന മഹാമേള ഇത്തവണ മൂന്ന് നഗരങ്ങളിലായാണ് അരങ്ങേറുന്നത്. എജുകഫെയുടെ സൗജന്യ രജിസ്ട്രേഷൻ വിജയകരമായി പുരോഗമിക്കുന്നു.
കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ കോഴ്സുകൾ ഏതാണെന്ന് ശാസ്ത്രീയമായി കണ്ടെത്തുന്നതിൽ ‘സിജി’ (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) നടത്തുന്ന ഇടപെടലുകൾ എജുകഫെയുടെ പ്രധാന ആകർഷണമാണ്. ഉപരിപഠനത്തിനായി ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന കൺഫ്യൂഷനിലുള്ള വിദ്യാർഥികൾക്കായി ‘സിജി’യുടെ പ്രത്യേക കൗൺസലിങ് സെഷനും കുട്ടികളുടെ യഥാർഥ അഭിരുചി പരിശോധിച്ചറിയാനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും എജുകഫെയിലുണ്ടാകും. ഉപരിപഠനം സംബന്ധിച്ച കൺഫ്യൂഷനുകൾ ഒഴിവാക്കി കൃത്യമായ തീരുമാനമെടുക്കാൻ സിജിയുടെ ഈ സേവനങ്ങൾ വിദ്യാർഥികളെ സഹായിക്കും.
‘സിജി’യിലെ പ്രമുഖ ഫാക്കൽറ്റികളായ ഷാഹിദ് എളേറ്റിൽ, ലുബ്ന നുഫൈൽ, നിഷ കെ എന്നിവരാണ് കരിയർ സെഷനുകൾക്ക് നേതൃത്വം നൽകുക. വെറുമൊരു ക്ലാസ് എന്നതിനപ്പുറം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കരിയർ വിദഗ്ധരോട് സംശയങ്ങൾ ചോദിച്ചറിയാനുള്ള സംവാദവേദി കൂടിയാണ് എജുകഫെ. ന്യൂജൻ കോഴ്സുകളെക്കുറിച്ചും ഭാവിയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും വിദ്യാർഥികളെ ബോധവത്കരിക്കാൻ സിജിയിലെ പ്രമുഖ കരിയർ കൗൺസലർമാരും വിദഗ്ധരും സെഷനുകൾക്ക് നേതൃത്വം നൽകും.
‘മീ ഫ്രണ്ട്’ അണിയിച്ചൊരുക്കുന്ന മേളയുടെ മുഖ്യ പ്രായോജകർ കുറഞ്ഞ ഫീസിൽ മികച്ച പഠനമൊരുക്കുന്ന ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയായ ‘ഫ്യൂച്ചർ’ ആണ്. സിജിയുടെ കരിയർ സെഷനുകൾക്ക് പുറമെ, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള മാനസികാരോഗ്യ കൗൺസലിങ്ങിനായി നടിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള ‘ബിക്കമിങ്’ (Becoming) ടീമും എജുകഫെയിലുണ്ടാകും. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാല പ്രതിനിധികളും അണിനിരക്കുന്ന എക്സ്പോയിലൂടെ വിവിധ കോഴ്സുകളെക്കുറിച്ചും പ്രവേശന രീതികളെക്കുറിച്ചും നേരിട്ടറിയാം.ഏപ്രിൽ 17, 18 തീയതികളിൽ കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട്യാർഡ്, ഏപ്രിൽ 21, 22 തീയതികളിൽ മലപ്പുറം റോസ് ലോഞ്ച്, ഏപ്രിൽ 24, 25 തീയതികളിൽ കൊച്ചിയിലെ റെന ഇവന്റ് ഹബ്ബ് എന്നിവിടങ്ങളിലായാണ് ഈ വർഷത്തെ എജുകഫെ.പ്രവേശനം സൗജന്യം. സ്പോട്ട് രജിസ്ട്രേഷൻ തിരക്ക് ഒഴിവാക്കാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും www.myeducafe.com എന്ന വെബ്സൈറ്റിലൂടെ സീറ്റുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 96450 07116 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.