മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​നും വ്യ​ത്യ​സ്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ൽ

പ്രചാരണത്തിൽ യു.ഡി.എഫ്​ ഒരു പടി മുന്നിൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലെ​ത്തി​യ​പ്പോ​ൾ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ യു.​ഡി.​എ​ഫ് ഒ​രു​പ​ടി മു​ന്നി​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നത്തിന് പിന്നാലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി​യ എ​ൽ.​ഡി.​എ​ഫി​ന് ആ ​മേ​ൽ​ക്കൈ പ്ര​ചാ​ര​ണ ഗോ​ദ​യി​ൽ ല​ഭി​ച്ചി​ല്ല. അതേസമയം, സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ താ​ള​പ്പി​ഴ അ​തി​വേ​ഗം മ​റി​ക​ട​ന്ന യു.​ഡി.​എ​ഫ്, സി.​പി.​എം -ബി.​ജെ.​പി ഡീ​ൽ ആ​രോ​പ​ണ​ത്തി​ലൂ​ടെ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​ജ​ണ്ട നി​ശ്ച​യി​ക്കു​ന്ന​താ​ണ് പി​ന്നെ ക​ണ്ട​ത്. പി​ന്നാ​ലെ എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ എ​ൽ.​ഡി.​എ​ഫി​നെ​ന്ന സൂ​ച​ന​ പു​റ​ത്താ​യ​തോ​ടെ പ്ര​ചാ​ര​ണ വി​ഷ​യം അ​തി​ൽ ക​റ​ങ്ങി. അ​ത് ഇ​ട​തു​മു​ന്ന​ണി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി.

സി.​പി.​എം പ്ര​ചാ​ര​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ൽ മാ​ത്രം കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് പു​റ​മെ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി, ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, സ​ച്ചി​ൻ പൈ​ല​റ്റ് തു​ട​ങ്ങി ഒ​ട്ടേ​റെ​പേ​രെ ക​ള​ത്തി​ലി​റ​ക്കി​യാ​ണ് യു.​ഡി.​എ​ഫ് ക​ളം പി​ടി​ച്ച​ത്. ലോ​ക്സ​ഭ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ദൃ​ശ്യ​മാ​യ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം ഉ​ൾ​പ്പെ​ടെ ഭീ​ഷ​ണി​ക​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് ‘ഡീ​ൽ’ ആ​രോ​പ​ണം സി.​പി.​എ​മ്മി​നു​മേ​ൽ പ​തി​ച്ച​ത്.

പി​ന്നാ​ലെ പ്ര​ചാ​ര​ണം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നും യു.​ഡി.​എ​ഫ് ശ്ര​മി​ച്ചു. വ​യ​നാ​ട് ഫ​ണ്ട് പി​രി​വി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ ഒ​ളി​ച്ചു​ക​ളി പ്ര​ച​രി​പ്പി​ക്കാ​ൻ സി.​പി.​എം ആ​വും​വി​ധം ശ്ര​മി​ക്കു​ന്ന​തും ക​ണ്ടു. ക​ണ​ക്ക് പു​റ​ത്തു​വി​ട്ടാ​ണ് കോ​ൺ​ഗ്ര​സ് അ​തി​നെ നേ​രി​ട്ട​ത്. വി​ക​സ​ന, ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ൽ ഊ​ന്നി​യാ​ണ് ഇ​ട​തു​മു​ന്ന​ണി പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​തെ​ങ്കി​ലും ഡീ​ൽ ആ​രോ​പ​ണ​ത്തി​ൽ അ​ത് മു​ങ്ങി. ചോ​ദ്യ​ത്തി​ന് അ​നു​മ​തി തേ​ടി​യ​യാ​ളോ​ട് ‘അ​ത് വീ​ട്ടി​ൽ പോ​യി ചോ​ദി​ച്ചാ​ൽ മ​തി’​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി യു.​ഡി.​എ​ഫ് ആ​യു​ധ​മാ​ക്കി. 80 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി​യ​തും പു​തു​മു​ഖ​ങ്ങ​ൾ കു​റ​ഞ്ഞ​തും എ​ൽ.​ഡി.​എ​ഫ് പ​ട്ടി​ക​യു​ടെ മാ​റ്റ് കു​റ​ച്ചു.

പേ​രാ​മ്പ്ര​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ൽ നി​ന്നു​വ​ന്ന വി​ഭാ​ഗീ​യ​ത പ​ട​ർ​ത്തു​ന്ന അ​നൗ​ൺ​സ്മെ​ന്‍റും തി​രി​ച്ച​ടി​യാ​യി. ആ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​ൻ, ക​ണ്ണൂ​രി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ടി.​കെ. ഗോ​വി​ന്ദ​ൻ, പാ​ല​ക്കാ​ട് പി.​കെ. ശ​ശി, കൊ​ല്ല​ത്ത് ഐ​ഷ പോ​റ്റി തു​ട​ങ്ങി​യ​വ​ർ പാ​ർ​ട്ടി ബ​ന്ധം മു​റി​ച്ചു യു.​ഡി.​എ​ഫ് പി​ന്തു​ണ​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളാ​യ​തും എ​ൽ.​ഡി.​എ​ഫി​ന് ക​ന​ത്ത ആ​ഘാ​ത​മാ​യി. സം​സ്ഥാ​ന​മൊ​ട്ടു​ക്ക് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങേ​ണ്ട എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ന് മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത വെ​ല്ലു​വി​ളി​യാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ ത​ഹ്​​ലി​യ പേ​രാ​മ്പ്ര​യി​ൽ സൃ​ഷ്ടി​ച്ച​ത്.

മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷ്, വി. ​അ​ബ്ദു​റ​ഹി​മാ​ൻ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, പി. ​രാ​ജീ​വ്, റോ​ഷി അ​ഗ​സ്റ്റി​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ.​കെ. ശ​ശീ​ന്ദ്ര​ൻ, വി. ​ശി​വ​ൻ​കു​ട്ടി, കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, വീ​ണാ ജോ​ർ​ജ് തു​ട​ങ്ങി​വ​രെ​ല്ലാം ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടു​ന്ന​ത്. ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാലും യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന അ​ഭി​പ്രാ​യ സ​ർ​വേ​ക​ളും എ​ൽ.​ഡി.​എ​ഫി​ന്‍റെ മൂ​ന്നാം ഭ​ര​ണ സ്വ​പ്ന​ങ്ങ​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. 100 സീറ്റെന്ന മുൻ നിലപാടിൽനിന്ന് ഒരു തരി പിന്നാക്കംപോകാതെ സതീശൻ കണക്ക് നിരത്തുന്നത് ഇടതുകേന്ദ്രങ്ങളിൽ ഉണ്ടാക്കുന്ന ആശങ്ക വേറെ. സി .​പി.​എം കൂ​ടെ​നി​ർ​ത്തി​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്റെ മു​സ്​​ലിം വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ൾ, ന്യൂ​ന​പ​ക്ഷത്തെ ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന എ​ഫ്.​സി.​ആ​ർ.​എ നി​യ​മ​ഭേ​ദ​ഗ​തി തു​ട​ങ്ങി​യ​വ​യെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​ടി​യൊ​ഴു​ക്ക് നി​ർ​ണ​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​യേ​ക്കും. എങ്കിലും പ്ര​ചാ​ര​ണ​ത്തി​ലെ മേ​ൽ​കൈ വോ​ട്ടാ​കു​മോ എ​ന്ന​് കണ്ടറിയണം.

Tags:    
News Summary - UDF one step ahead in campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.