ഹി​മ​ന്ദ ബി​ശ്വ ശ​ർ​മ​, ഗൗ​ര​വ് ഗൊ​ഗോ​യി​

ഗു​വാ​ഹ​ത്തി: കേ​ര​ള​ത്തി​ലെ​പോ​ലെ ഏ​പ്രി​ൽ ഒ​മ്പ​തി​നാ​ണ് അ​സ​മി​ലും തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ ച​രി​ത്ര​വു​മാ​യി അ​സ​മി​ന് സാ​മ്യ​ങ്ങ​ളേ​റെ. പ​ത്തു വ​ർ​ഷ​മാ​യി ര​ണ്ട് സം​സ്ഥാ​ന​ത്തും കോ​ൺ​ഗ്ര​സ് പ്ര​തി​പ​ക്ഷ​ത്താ​ണ്. തു​ട​ർ​ച്ച​യാ​യ 15 വ​ർ​ഷം ത​രു​ൺ ഗൊ​ഗോ​യ് ന​യി​ച്ച കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റാ​യി​രു​ന്നു ഈ ​വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ത്ത്. 2016ൽ ​ന​ഷ്ട​മാ​യ ഭ​ര​ണം തി​രി​ച്ചു പി​ടി​ക്കാ​ൻ ത​രു​ൺ ഗൊ​ഗോ​യി​യു​ടെ മ​ക​നും ലോ​ക്സ​ഭ​യി​ലെ പാ​ർ​ട്ടി ഉ​പ​നേ​താ​വു​മാ​യ ഗൗ​ര​വ് ഗൊ​ഗോ​യി​യെ​യാ​ണ് ​ഹൈ​ക്ക​മാ​ൻ​ഡ് രം​ഗ​ത്തി​റ​ക്കി​യ​ത്. ഒ​രു വ​ർ​ഷ​മാ​യി സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഗൗ​ര​വാ​ണ്. കേ​ര​ള​ത്തി​ൽ എം.​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ എ.​​ഐ.​സി.​സി ഗൗ​ര​വ് ഗൊ​ഗോ​യി​യെ മ​ത്സ​രി​പ്പി​ക്കു​ന്നു​വെ​ന്ന​തും കൗ​തു​കം. കേ​ര​ള​ത്തി​ൽ ഭ​ര​ണ​ത്തി​ലേ​റി​യാ​ൽ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, അ​സ​മി​ൽ ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ ഗൗ​ര​വി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു.

126 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തീ​പാ​റും പോ​രാ​ട്ടം. അ​സം സോ​ൻ​മി​ലി​തോ മോ​ർ​ച്ച (എ.​എ​സ്.​എം) എ​ന്ന സം​യു​ക്ത സ​ഖ്യ​ത്തെ​യാ​ണ് കോ​ൺ​ഗ്ര​സ് ന​യി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക​മാ​യി സ്വാ​ധീ​ന​മു​ള്ള ചെ​റു​പാ​ർ​ട്ടി​ക​ളാ​ണ് സ​ഖ്യ​ക​ക്ഷി​ക​ൾ. അ​ഖി​ൽ ഗൊ​ഗോ​യി​യു​ടെ റെ​യ്ജോ​ർ ദ​ളും ലു​റി​ൻ​ജ്യോ​തി ഗൊ​ഗോ​യി​യു​ടെ അ​സം ജാ​തീ​യ പ​രി​ഷ​ത്തു​മാ​ണ് കോ​ൺ​ഗ്ര​സി​നൊ​പ്പം ഉ​ള്ള​ത്. മൂ​ന്ന് ഗൊ​ഗോ​യി​മാ​രും ഓ​ളം തീ​ർ​ത്ത​താ​ണ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. സു​ഗ​ന്ധ​ദ്ര​വ്യ ക​ച്ച​വ​ട പ്ര​മു​ഖ​നാ​യ ബ​ദ്റു​ദ്ദീ​ൻ അ​ജ്മ​ലി​ന്റെ എ.​​ഐ.​യു.​ഡി.​എ​ഫ് ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ കോ​ൺ​ഗ്ര​സി​നൊ​പ്പ​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ജ്മ​ലി​ന്റെ പാ​ർ​ട്ടി​യെ കൂ​ടെ ​കൂ​ട്ടി​യാ​ൽ ബി.​ജെ.​പി​യി​ലേ​ക്ക് ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​ണ് അ​നു​ഭ​വം. അ​തോ​ടെ ‘നൈ​സാ​യി’ അ​ജ്മ​ലി​ന്റെ പാ​ർ​ട്ടി​യെ കോ​ൺ​ഗ്ര​സ് ഒ​ഴി​വാ​ക്കി. 30 ശ​ത​മാ​ന​ത്തി​ലേ​റെ മു​സ്‍ലിം വോ​ട്ടു​ക​ൾ പാ​ർ​ട്ടി​ക്ക് ത​ന്നെ കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ൺ​ഗ്ര​സ്.

വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​ണ് ബി.​ജെ.​പി നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ബം​ഗാ​ളി വേ​രു​ക​ളു​ള്ള മി​യ മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ദ ശ​ർ​മ​യും ബി.​ജെ.​പി​യും നി​ര​ന്ത​രം എ​തി​ർ​പ്പു​യ​ർ​ത്തി​യി​രു​ന്നു. ധു​ബ്രി, ബാ​ർ​പെ​ട്ട, ഗോ​ൾ​പ​ര, ​മോ​റി​ഗാ​വ് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യ മി​യ മു​സ്‍ലിം​ക​ൾ കോ​ൺ​ഗ്ര​സി​നൊ​പ്പം നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത.

താ​ഴ്വ​ര​യി​ലും അ​പ്പ​ർ അ​സ​മി​ലു​മെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​ങ്ങ​ൾ​ക്ക് പ​ഞ്ഞ​മി​ല്ല. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റും പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​മ​ട​ക്ക​മു​ള്ള​വ​യാ​ണ് ക​ത്തു​ന്ന വി​ഷ​യം. അ​സ​മി​ന്റെ അ​ഭി​മാ​ന​മാ​യി​രു​ന്ന ഗാ​യ​ക​ൻ സു​ബീ​ൻ ഗാ​ർ​ഗി​ന്റെ മ​ര​ണം വൈ​കാ​രി​ക വി​ഷ​യ​മാ​യി പ്ര​ചാ​ര​ണ​ത്തി​ലു​ണ്ട്. മ​ര​ണ​ത്തി​ൽ സ​ർ​ക്കാ​റി​ലെ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​യാ​യ​തി​നാ​ൽ കോ​ൺ​ഗ്ര​സ് സു​ബീ​ന് നീ​തി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കു​ക​യാ​ണ്. ജെ​ൻ സി​ക​ളെ​യും യു​വാ​ക്ക​ളെ​യും ആ​ക​ർ​ഷി​ക്കാ​ൻ സു​ബീ​ൻ ഗാ​ർ​ഗി​ന്റെ മ​ര​ണം ലൈ​വാ​യി നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​ന്നു​ണ്ട്. ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ലൂ​ടെ പ​ണം കൈ​മാ​റി​യ​താ​ണ് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ദ ബി​ശ്വ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ.​ഡി.​എ ഉ​യ​ർ​ത്തി​കാ​ട്ടു​ന്ന​ത്. വീ​ണ്ടും ജ​യി​ച്ചാ​ൽ ര​ണ്ട് എ​ൽ.​പി.​ജി സി​ലി​ണ്ട​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ഹി​മ​ന്ദ പ​റ​യു​ന്നു. ബോ​ഡോ​ലാ​ൻ​ഡ് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​ണ്. നി​ര​വ​ധി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ടു​ത്തി​ടെ ബി.​ജെ.​പി​യി​ലെ​ത്തി. അ​വ​ർ​ക്ക് സീ​റ്റും കി​ട്ടി. ബി.​ജെ.​പി മ​ന്ത്രി കോ​ൺ​ഗ്ര​സി​ലേ​ക്കും ചാ​ടി​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണം ന​യി​ക്കു​ന്ന ഗൗ​ര​വ് ഗൊ​ഗോ​യി ഇ​താ​ദ്യ​മാ​യാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. മി​ക​ച്ച പാ​ർ​ല​മെ​ന്റേ​റി​യ​നാ​യി ലോ​ക്സ​ഭ​യി​ൽ തി​ള​ങ്ങി​യ ​ഗെ​ഗോ​യി ജോ​ർ​ഹ​ട്ടി​ലാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. എ​തി​രാ​ളി മു​ൻ അ​സം ഗ​ണ​പ​രി​ഷ​ത്ത് നേ​താ​വാ​യ ബി.​ജെ.​പി എം.​എ​ൽ.​എ ഹി​തേ​ന്ദ്ര​നാ​ഥ് ഗോ​സ്വാ​മി​യാ​ണ്. സം​സ്ഥാ​ന​ത്തു​ട​നീ​ളം ഗൊ​ഗോ​യി പ്ര​ചാ​ര​ണ​ത്തി​ലാ​ണ്. വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് എ​ല്ലാ​യി​ട​ത്തും. എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​ക്കാ​ണ് അ​സ​മി​​ന്റെ ചു​മ​ത​ല. പ്രി​യ​ങ്ക​യും രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത്ഷാ​യു​മ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ അ​സ​മി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി. 25 വ​ർ​ഷ​ത്തി​ന് ഇ​താ​ദ്യ​മാ​യി ഒ​റ്റ​ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

Tags:    
News Summary - All set in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.