തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷവിഭാഗത്തിലെ കമ്പ്യൂട്ടറിൽ കൃത്രിമം നടത ്തി വൻ മാർക്ക് തട്ടിപ്പ്. മോഡറേഷൻ മാർക്ക് തിരുത്തിനൽകി തോറ്റ വിദ്യാർഥികളെ കൂട് ടത്തോടെ ജയിപ്പിച്ചതായാണ് കണ്ടെത്തിയത്. ബി.ബി.എ, ബി.സി.എ കോഴ്സുകളുടെ വിവിധ വർഷങ ്ങളിലെ പരീക്ഷകളിലാണ് തിരിമറി. സംഭവത്തിൽ ഡെപ്യൂട്ടി രജിസ്ട്രാർ എ.ആർ. രേണുകയെ സർവകലാശാല സസ്പെൻഡ് ചെയ്തു.
പരീക്ഷവിഭാഗത്തിലെ ഇ.എസ് വിഭാഗത്തിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന രേണുകയുടെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ചാണ് മാർക്ക് തിരുത്തൽ വരുത്തിയതെന്ന് സർവകലാശാല കമ്പ്യൂട്ടർ സെൻറർ ഡയറക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഒരുവർഷം മുമ്പ് ഇ.എസ് വിഭാഗത്തിൽ നിന്ന് സ്ഥലംമാറിയ രേണുക തെൻറ യൂസർ നെയിമും പാസ്വേഡും മറ്റ് സഹപ്രവർത്തകർക്ക് പങ്കുവെച്ചിരുന്നുവെന്ന് വി.സി ഡോ. വി.പി. മഹാദേവൻ പിള്ളയും പ്രോ വി.സി ഡോ.പി.പി. അജയകുമാറും നേരിട്ട് നടത്തിയ തെളിവെടുപ്പിൽ സമ്മതിച്ചു. സെക്ഷനിലെ മറ്റ് ജീവനക്കാരിൽ ചിലർ രേണുകയുടെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് പരീക്ഷസോഫ്റ്റ്വെയറിൽ പ്രവേശിച്ച് മാർക്ക് തിരുത്തുകയായിരുന്നുവെന്നാണ് നിഗമനം. അതിരഹസ്യമായി സൂക്ഷിക്കേണ്ട യൂസർ നെയിമും പാസ്വേഡും ചട്ടവിരുദ്ധമായി മറ്റുള്ളവരുമായി പങ്കുവെച്ചതിനാണ് ഡെപ്യൂട്ടി രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്.
ബി.ബി.എ, ബി.സി.എ പരീക്ഷകൾക്ക് പുറമെ ബി.എ, ബി.കോം പരീക്ഷകളിലും തിരിമറി നടന്നുവെന്നാണ് നിഗമനം. 2016 ജൂൺ മുതൽ 2019 ജനുവരി വരെ നടന്ന 16 വിവിധ പരീക്ഷകളുടെ മോഡറേഷനാണ് പരീക്ഷബോർഡ് തീരുമാനിച്ചതിലും കൂടുതലായി നൽകിയതായി കണ്ടെത്തിയത്. 16 പരീക്ഷകൾക്കായി 76 മാർക്ക് മോഡറേഷൻ നൽകാനായിരുന്നു പരീക്ഷബോർഡിെൻറ ശിപാർശ. ഇതുപ്രകാരം ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ ബോർഡ് തീരുമാനത്തിന് വിരുദ്ധമായി തോറ്റ വിദ്യാർഥികളെ ജയിപ്പിക്കാൻ 76 മാർക്കിന് പകരം 132 മാർക്ക് വരെ നൽകിയതായാണ് കണ്ടെത്തിയത്. ഇതുവഴി ആയിരക്കണക്കിന് വിദ്യാർഥികൾ ജയിച്ചെന്നാണ് നിഗമനം.
ഇൻറർ യൂനിവേഴ്സിറ്റി ട്രാൻസ്ഫർ വഴി കേരള സർവകലാശാലയിലെത്തിയ ജീവനക്കാരൻ പണം വാങ്ങി മാർക്ക് തിരുത്തി നൽകുന്നുവെന്ന പരാതി സർവകലാശാലക്ക് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാർക്ക് തിരുത്തൽ തട്ടിപ്പ് പുറത്തുവരുന്നത്. മോഡറേഷനിലൂടെ ജയിച്ചതറിയാത്ത വിദ്യാർഥികൾ വീണ്ടും പരീക്ഷക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും സ്വീകരിക്കാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണവും തട്ടിപ്പ് പുറത്താകാൻ വഴിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.