സുരക്ഷാഭീഷണിയുണ്ടെന്ന ഹരജി : കേരള സർവകലാശാല ബി.ജെ.പി സിൻഡിക്കേറ്റംഗത്തിന് ഹൈകോടതിയിൽ തിരിച്ചടി

കൊച്ചി: കേരള സർവകലാശാലയിലെ സുരക്ഷാപ്ര​ശ്നവുമായി ബന്ധപ്പെട്ട കേസിൽ സിൻഡിക്കേറ്റിലെ ബി.ജെ.പി അംഗത്തിന് ഹൈകോടതിയിൽ തിരിച്ചടി. സർവകലാശാലയിൽ വരാൻ സുരക്ഷാഭീഷണിയുണ്ടെന്നായിരുന്നു ഹരജിയിലെ ആരോപണം. എന്ത് ശാരീരിക ഭീഷണിയാണ് സിൻഡിക്കേറ്റംഗം നേരിട്ടതെന്നും ആരെങ്കിലും യൂനിവേഴ്സിറ്റിയിൽ പ്രവേശിക്കുന്നത് തടഞ്ഞോയെന്നും കോടതി ചോദിച്ചു.

കാമ്പസിൽ പ്രവേശിക്കരുതെന്ന് ആരെങ്കിലും പറഞ്ഞോ? പ്രവേശിച്ചാൽ കൊന്നുകളയുമെന്ന് ആരെങ്കിലും പറഞ്ഞോ? ഉണ്ടെങ്കിൽ ആര്, എപ്പോൾ, എങ്ങനെ പറഞ്ഞു എന്നത് സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടു. ഹരജി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി.

അതേസമയം, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വൈ​സ്​ ചാ​ൻ​സ​ല​റു​ടെ ഒ​പ്പു​കാ​ത്തു​കി​ട​ക്കു​ന്ന​ത്​ 1500ല​ധി​കം ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാണ്. വി.​സി ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​യി​ട്ട്​ 15 ദി​വ​സം പി​ന്നി​ടുകയാണ്. പ​രീ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ഹോ​ളോ​ഗ്രാം മു​ദ്ര​ണം ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കി​യ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഒ​പ്പി​ടാ​നാ​യി വി.​സി​യു​ടെ ഓ​ഫി​സി​ലേ​ക്കാ​ണ്​ അ​യ​ക്കു​ക. എ​സ്.​എ​ഫ്.​ഐ​യു​ടെ സ​മ​ര​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വി.​സി ഓ​ഫി​സി​ലെ​ത്തു​ന്നി​ല്ല. ​

ജോ​ലി, ഉ​പ​രി​പ​ഠ​നം ഉ​ൾ​​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക്​ അ​പേ​ക്ഷി​ച്ച​വ​ർ ഉ​ൾ​​പ്പെ​ടെ​യാ​ണ്​ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. വി.​സി ഒ​പ്പി​ടേ​ണ്ട മ​റ്റു പ​ല ഫ​യ​ലു​ക​ളും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തി​ൽ ര​ജി​സ്​​ട്രാ​ർ ഡോ. ​കെ.​എ​സ്. അ​നി​ൽ​കു​മാ​റി​നെ സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത്​ വി.​സി വി​ദേ​ശ​ത്തേ​ക്ക്​ പോ​യ​താ​യി​രു​ന്നു.

പി​ന്നാ​ലെ​യാ​ണ്​ ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി.​സി ഡോ. ​സി​സ തോ​മ​സി​ന്​ കേ​ര​ള വി.​സി​യു​ടെ ചു​മ​ത​ല ന​ൽ​കി ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വി​ട്ട​ത്. ക​ഴി​ഞ്ഞ ഏ​ഴ്​ വ​രെ​യാ​യി​രു​ന്നു ചു​മ​ത​ല. എ​ട്ടി​ന്​ വി.​സി ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ മ​ട​ങ്ങി​യെ​ത്തി. എ​ന്നാ​ൽ, വി.​സി കാ​മ്പ​സി​ൽ എ​ത്തി​യാ​ൽ മാ​ത്ര​മേ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഒ​പ്പി​ടാ​നാ​കൂ. ​

സ​ർ​വ​ക​ലാ​ശാ​ല ​സെ​ന​റ്റ്​ ഹാ​ളി​ൽ സ്ഥാ​പി​ച്ച ഭാ​ര​താം​ബ ചി​ത്രം മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ വി.​സി​യും രാ​ജ്​​ഭ​വ​നും ചേ​ർ​ന്ന്​ സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​യാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​യെ ഭ​ര​ണ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

Tags:    
News Summary - Kerala University BJP syndicate member faces setback in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.