തിരുവനന്തപുരം: കേരള സർവകലാശാലയുടെ അധ്യാപക നിയമനത്തിനുള്ള അപേക്ഷ ഫോറത്തിൽ നിന്ന് പാക് കുടിയേറ്റം സംബന്ധിച്ച ഭാഗം നീക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് സർവകലാ ശാല രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീലിന് റിപ്പോർട്ട് നൽകി. കഴി ഞ്ഞ ദിവസം പ്രശ്നം ശ്രദ്ധയിൽപെട്ട മന്ത്രി സർവകലാശാലയിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു.
പതിറ്റാണ്ടുകളായി സർവകലാശാലയിൽ ഉപയോഗത്തിലുള്ള അപേക്ഷാ മാതൃകയാണിതെന്നും പ്രസക്തമല്ലാത്ത ചോദ്യം അപേക്ഷാ ഫോമിൽനിന്ന് ഒഴിവാക്കുമെന്നും രജിസ്ട്രാർ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപക നിയമനത്തിനുള്ള അപേക്ഷാഫോമിൽ ഉദ്യോഗാർഥി പാകിസ്ഥാനിൽ കുടിയേറിയ ആൾ ആണോ എന്ന ചോദ്യമാണുള്ളത്. ജനനം കൊണ്ടോ സ്ഥിരവാസം കൊേണ്ടാ ഇന്ത്യൻ പൗരനാണോ എന്ന ചോദ്യവും ഫോമിൽ ഉണ്ട്.
പ്രസക്തമല്ലാത്ത ചോദ്യം എങ്ങനെ സർവകലാശാലയുടെ ഫോമിൽ കയറിക്കൂടിയെന്നതിന് കൃത്യമായ വിശദീകരണം റിപ്പോർട്ടിൽ നൽകിയിട്ടില്ല. ഇൗ രണ്ട് ചോദ്യങ്ങളും അപേക്ഷാ ഫോറത്തിൽനിന്ന് ഒഴിവാക്കാനാണ് സർവകലാശാല തീരുമാനം.
1984, 1988, 1999, 2004, 2013 എന്നീ വർഷങ്ങളിലെ അപേക്ഷാഫോറങ്ങൾ പരിശോധിച്ചതിെലല്ലാം ഇൗ ചോദ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ സ്ഥാപിക്കപ്പെട്ട സർവകലാശാല എന്ന നിലയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് തയാറാക്കിയ അപേക്ഷാഫോറത്തിെൻറ മാതൃക മാറ്റമില്ലാതെ പിന്തുടർന്നതാണ് പാക് കുടിയേറ്റ ചോദ്യം ഇപ്പോഴും തുടരാൻ കാരണമെന്നാണ് സർവകലാശാല അധികൃതരുടെ നിഗമനം.
ഒരു ഉദ്യോഗാർഥി ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് ആലത്തൂർ എം.എൽ.എ കെ.ഡി പ്രസേനൻ ആണ് സർവകലാശാലയുടെ അപേക്ഷാഫോറത്തിലെ പാക് കുടിയേറ്റക്കാരനാണോ എന്ന ചോദ്യം മന്ത്രി ജലീലിെൻറ ശ്രദ്ധയിൽപെടുത്തിയത്. ഇതോടെ 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ മന്ത്രി സർവകലാശാലക്ക് നിർദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.