വിവാഹം മുടക്കിയതിന് അയൽവാസി നൽകിയ ക്വട്ടേഷനെന്ന്; ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും നേരെ ഗുണ്ടാ ആക്രമണം

കോഴിക്കോട്: വിവാഹം മുടക്കിയെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ച് കയറി ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും നേരെ ഗുണ്ടകളുടെ ആക്രമണം. കോഴിക്കോട് പേരാമ്പ്ര ചേനോളിയിലെ റഷീദിനും ഭാര്യ ഷംനയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. വിവാഹം മുടക്കിയതിന് അയൽവാസി നൽകിയ ക്വട്ടേഷനാണിതെന്ന് പറഞ്ഞായിരുന്നു സംഘം ഇവരെ അക്രമിച്ചത്.

ഒരു ഓട്ടം പോകണമെന്ന് ആവശ്യപ്പെട്ടാണ് ഓട്ടോ ഡ്രൈവറായ റഷീദിനടുത്ത് രണ്ടുപേർ സമീപിച്ചത്. കാറിലെ പെട്രോൾ തീർന്നെന്നും പേരാമ്പ്രയിൽ പോയി പെട്രോൾ വാങ്ങാൻ പോകണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്ന്, കണ്ണിൽ മുളകുപൊടി വിതറി റഷീദിനെ ആക്രമിക്കാൻ തുടങ്ങുകയും ഇരുമ്പുകട്ട കൊണ്ട് നെറ്റിയില്‍ ഇടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. റഷീദിനെ വീഴ്ത്തിയതിനുപിന്നാലെ, അക്രമികൾ റഷീദിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭാര്യ ഷംനയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് പരാതി. എന്തിന്റെ പേരിലാണ് തങ്ങളെ ഉപദ്രവിക്കുന്നതെന്ന് ചോദിച്ചപ്പോൾ, വിവാഹം മുടക്കിയതിന് അയൽവാസി നൽകിയ ക്വട്ടേഷനാണിതെന്ന് അക്രമിസംഘം മറുപടി നൽകിയെന്നും റഷീദ് പറയുന്നു.

നിലവിലി കേട്ട് നാട്ടുക്കാർ ഓടിക്കൂടിയെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു അക്രമി സംഘം. നേരത്തേയും ഇത്തരത്തിലുള്ള ഭീഷണി അയൽക്കാരനിൽനിന്ന് ഉണ്ടായിരുന്നതിനാൽ അയാൾ തന്നെയാണ് ഈ ക്വട്ടേഷനു പിന്നിലെന്നും റഷീദ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് അയൽവാസി ഫോണിൽ വിളിച്ച് കൊല്ലുമെന്നും തന്നെയും ഭാര്യയെയും വീൽചെയറിൽ കിടത്തുമെന്നും ഭീഷണിപ്പെടുത്തിയതായി റഷീദ് പറഞ്ഞു. സാരമായി പരിക്കേറ്റ റഷീദിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Goons Attack Auto Driver and Wife Over Alleged Marriage Sabotage Contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.