‘അനർഹമായ ലെജിറ്റിമസി’ ഉപയോഗിച്ച് വ്യാജപ്രചാരണം; മുൻ ആരോഗ്യമന്ത്രിമാർക്കെതിരെ നിയമനടപടി വേണമെന്ന് ജിന്റോ ജോൺ

തിരുവനന്തപുരം: നട്ടെല്ലിനെ ബാധിക്കുന്ന അപൂർവ്വ രോഗമായ എസ്.എം.എ ബാധിതരായ രോഗികളിലും കുടുംബാംഗങ്ങളിലും കള്ളം പറഞ്ഞ് ഭയം വിതയ്ക്കാൻ ശ്രമിച്ച മുതിർന്ന സി.പി.എം നേതാക്കൾക്കെതിരെ ആരോഗ്യവകുപ്പ് നിയമനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. മനുഷ്യരുടെ രോഗാവസ്ഥയെ വൃത്തികെട്ട രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.


Full View

വിവരമില്ലായ്മ കുറ്റമല്ലെങ്കിലും വകതിരിവില്ലായ്മ അസഹനീയമാണ്. സാധാരണക്കാരായ രോഗികളുടെയും കുടുംബങ്ങളുടെയും സംശയങ്ങളെയും ഭയത്തെയും ചൂഷണം ചെയ്ത രാഷ്ട്രീയ കാപട്യത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. മുൻ ആരോഗ്യ മന്ത്രിമാർ കൂടിയായ മൂന്ന് സിപിഎം നേതാക്കൾ നടത്തിയ വാർത്താസമ്മേളനം കേവലം രാഷ്ട്രീയ ആരോപണമല്ല, മറിച്ച് തങ്ങൾക്ക് ലഭിക്കുന്ന പദവി ദുരുപയോഗം ചെയ്ത് ആരോഗ്യവകുപ്പിന്റെ നല്ല തീരുമാനങ്ങളെ വ്യാജപ്രചാരണങ്ങൾ വഴി അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ്.

ആഗോള മരുന്ന് കുത്തകകൾക്കെതിരെ സംസാരിക്കുന്ന സി.പി.എം, കമീഷൻ കച്ചവടത്തിനായി സ്വന്തം നിലപാടുകൾ പോലും മറന്ന് പ്രവർത്തിക്കുകയാണ്. ഭയം വിതച്ച് അഴിമതിക്ക് വഴിയൊരുക്കിയ സ്വന്തം കാലത്തെ ഭരണപരാജയങ്ങൾ മറയ്ക്കാനാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ ആരോഗ്യ വിദഗ്ധരുടെ കൃത്യമായ ഇടപെടലിൽ മണിക്കൂറുകൾക്കകം ഈ നാടകം പൊളിയുകയായിരുന്നു.

കള്ളം പറഞ്ഞ് രോഗികളെ ഭയപ്പെടുത്തിയ ഇവർക്കെതിരെ ആരോഗ്യവകുപ്പ് കേസെടുക്കണം. കൂടാതെ, ഈ വ്യാജപ്രചാരണങ്ങളിൽ റസീന എന്ന ആയുർവേദ ഡോക്ടറുടെ പങ്കിനെക്കുറിച്ചും പലവിധ വാഗ്ദാനങ്ങളുമായി എസ്.എം.എ രോഗികളെ സമീപിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ബഹുരാഷ്ട്ര മരുന്ന് കമ്പനി പ്രതിനിധികളുടെ ഗൂഢ ഇടപെടലുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ജിന്റോ ജോൺ ആവശ്യപ്പെട്ടു.

Tags:    
News Summary - Jinto John Demands Legal Action Against Former Health Ministers Over Propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.