വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ച ക്വുർആൻ ഹദീസ് ലേണിങ് സ്കൂൾ അവാർഡ് മീറ്റ് വിസ്ഡം സംസ്ഥാന ട്രഷറർ കെ. സജ്ജാദ് ഉദ്ഘാടനം ചെയ്യുന്നു
ഖുർആൻ സഹിഷ്ണുതയുടെ സന്ദേശം പ്രഖ്യാപിച്ച വേദഗ്രന്ഥം: വിസ്ഡം യൂത്ത്
കോഴിക്കോട്: സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്നതെന്ന് വിസ്ഡം യൂത്ത് സംഘടിപ്പിച്ച ഖുർആൻ അവാർഡ് മീറ്റ് അഭിപ്രായപ്പെട്ടു. ജീവിതത്തിലുടനീളം ആദർശബന്ധിയായ നിലപാടുകൾ സ്വീകരിക്കാനാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഇതര വിശ്വാസങ്ങളെ ബഹുമാനിക്കുകയും ആദരവോടെ കാണുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. സമൂഹത്തിൽ സമാധാനവും ശാന്തിയും നിലനിൽക്കാൻ പ്രവർത്തിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്ന് ഖുർആൻ അവാർഡ് മീറ്റ് ഓർമപ്പെടുത്തി.
രാജ്യത്തിന്റെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നടക്കുന്ന പോരാട്ടങ്ങളെ പിന്തുണക്കുകയും പങ്കാളികളാകുവാനും അവാർഡ് മീറ്റ് ആഹ്വാനം ചെയ്തു. ക്വുർആൻ ഹദീസ് ലേണിങ് സ്കൂൾ 2025-26 അധ്യയന വർഷത്തെ റാങ്ക് ജേതാക്കളായ ഖദീജ സി.എ, ഹസ്ന ഷെറിൻ, ഫർഹാന .എം എന്നിവരെ സംഗമത്തിൽ ആദരിക്കുകയും അവാർഡ് നൽകുകയും ചെയ്തു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ.സജ്ജാദ് അവാർഡ് മീറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.കെ ഉബൈദ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് ടി.കെ നിഷാദ് സലഫി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വിസ്ഡം വുമൺസ് സംസ്ഥാന പ്രസിഡണ്ട് സഹ്റ സുല്ലമിയ്യ, ജന. സെക്രട്ടറി ഡോ. റസീല, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ല പ്രസിഡണ്ട് അബ്ദു റസാഖ്, സെക്രട്ടറി മുഹമ്മദ് അശ്രഫ് ബി.വി, വിസ്ഡം യൂത്ത് സംസ്ഥാന പ്രവർത്തക സമിതിയംഗം നൗഫൽ ഒട്ടുമ്മൽ, ജില്ല പ്രസിഡണ്ട് ജംഷീർ എ.എം. എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.