Posted On
date_range Updated On
date_range കൊക്കക്കോളയും പെപ്സിയും കേരളത്തിലെ വ്യാപാരികൾ ബഹിഷ്‌കരിക്കുന്നു
തിരുവനന്തപുരം: കൊക്കക്കോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ വ്യാപാരികള്‍ ബഹിഷ്‌കരിക്കുന്നു. അടുത്ത ചൊവ്വാഴ്ച മുതലാണ് കോള ഉല്‍പന്നങ്ങളുടെ വ്യാപാരം നിര്‍ത്തിവെക്കുക. കോള കമ്പനികളുടെ ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
കോള കമ്പനികളുമായി ചര്‍ച്ചക്കില്ല. കേരളത്തിലെ പാനീയങ്ങള്‍ വില്‍ക്കാന്‍ തയ്യാറാണ്. സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തും. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും വ്യാപാരി വ്യവസായി സമിതി പ്രതിനിധികള്‍ പറഞ്ഞു. നേരത്തെ തമിഴ്നാട്ടിലും വ്യാപാരി വ്യവസായികള്‍ കോള ഉത്പന്നങ്ങളെ ബഹിഷ്ക്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.