കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നും കലോത്സവം ചെലവ് ചുരുക്കി നടത്തണമെന്നും കലാകാരന്മാരുടെ കൂട്ടായ്മ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പരിശീലനവും മറ്റുമായി പ്രധാനമായും സ്കൂൾ കലോത്സവങ്ങളെ ആശ്രയിച്ചുജീവിക്കുന്ന ലക്ഷത്തിലധികം പേരെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. കലോത്സവത്തിൽ പങ്കെടുക്കുന്ന നിർധനരായ കുട്ടികൾക്ക് മേക്കപ്പ്, വസ്ത്രം എന്നിവ നൽകാൻ കൂട്ടായ്മ തയാറാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
നന്മ പ്രസിഡൻറ് വിൽസൺ സാമുവൽ, മിമിക്രി ആർട്ടിസ്റ്റ് അജയ് കല്ലായി, നൃത്താധ്യാപകരായ അനീഷ് നാട്യാലയ, ബീന, ഷാരോൺ, മേക്കപ്പ് ആർട്ടിസ്റ്റ് സത്യൻ സാഗര എന്നിവർ പങ്കെടുത്തു.
മേളകൾ റദ്ദാക്കരുത് –മാണി
കോട്ടയം: സംസ്ഥാന സ്കൂൾ കലോത്സവം, അന്തർദേശീയ ചലച്ചിത്ര മേള, നെഹ്റു ട്രോഫി ജലമേള എന്നിവ റദ്ദാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. സ്കൂൾ കലോത്സവം വിനോദ പരിപാടിയല്ല. നൂറു കണക്കിന് കുട്ടികൾ അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്ന വിദ്യാഭ്യാസാനുബന്ധിയായ പരിപാടിയാണ്.
നെഹ്റു ട്രോഫി വള്ളംകളിയും കേരള ട്രാവൽ മാർട്ടും വിദേശ വിനോദ സഞ്ചാരികളെ ആകർഷിച്ചിട്ടുള്ള പരിപാടികളാണ്. ഇത്തരം പരിപാടികൾ വേണ്ടെന്നുെവച്ചാൽ സംസ്ഥാനത്തിെൻറ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.