തൃശൂര്‍: ഒന്നാം വേദിക്കരികില്‍ ഒരു ഒപ്പന കുട്ടി. കണ്ടവരെല്ലാം ഓടി വന്ന് സെല്‍ഫി എടുക്കുന്നു. പരിചയപ്പെടാന്‍ തിക്കും തിരക്കും കൂട്ടുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതയാണ് അസിന്‍ വെള്ളില. കലോത്സവ വേദികളിലെയും 'സെലിബ്രിറ്റി'.
മത്സരിച്ച മൂന്ന് ഇനങ്ങളിലും എ ഗ്രേഡ്. ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ട്, ഉര്‍ദു ഗസല്‍, ഒപ്പന മത്സരങ്ങളിലാണ് എ ഗ്രേഡ് തിളക്കം. മലപ്പുറം പോരിശ പാടിയ മാപ്പിളപ്പാട്ട് കലോത്സവ വേദിയില്‍ ഏറെ ശ്രദ്ധ നേടി. ഹംസ നരോക്കാവ് രചിച്ച ഗാനത്തിന് ഹനീഫ മുടിക്കോടാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് അസിന്‍ സംസ്ഥാന കലോത്സവത്തിനെത്തുന്നത്. കഴിഞ്ഞ തവണയും മത്സരിച്ചവയെല്ലാം എ ഗ്രേഡ് തന്നെ. അന്ന് ഗാന്ധിജിയെ കുറിച്ച് പാടിയ മാപ്പിളപ്പാട്ട് വൈറലായിരുന്നു. മലപ്പുറം ജില്ലയിലെ ടി.എസ്.എസ് വടക്കാങ്ങര സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സി.ഐ.എ സമരത്തിലടക്കം അസിന്‍ പാടിയ പാട്ട് മലയാളികള്‍ ഏറ്റെടുത്തിരുന്നു. നിരവധി ആല്‍ബങ്ങളിലൂടെയും ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.