വേദി ഒന്നിൽ സംഘനൃത്തം കാണാനത്തിയവരുടെ തിരക്ക്

പൂരപ്പറമ്പിൽ തലയെടുപ്പോടെ കണ്ണൂർ, തൊട്ടുപിന്നിൽ തൃശൂരും പാലക്കാടും

തൃശൂർ: പൂരപ്പറമ്പിൽ കലോത്സവപ്പോര് കനക്കു​മ്പോൾ തല​യെടു​പ്പോടെ മുന്നിലുള്ളത് കണ്ണൂർ. 935 ​​പോയിൻന്റാണ് കണ്ണൂർ സ്വന്തമാക്കിയത്. ​തൊട്ടുപിന്നിൽ ആതിഥേയരായ തൃശൂർ 930 ​പോയിന്റുമായി മത്സരം കടുപ്പിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 927 ​​പോയിന്റാണു​ള്ളത്. 762 ​പോയിന്റു​മായി ഇടുക്കിയാണ് 14ാം സ്ഥാനത്ത്.

നാളെ ക​ലോത്സവം അവസാനിക്കാനിരിക്കെ സദസ്സുകളിൽ വൻ ജനത്തിരക്കാണ് അനുഭവ​പ്പെടുന്നത്. ഇന്ന് വൈകീ​​ട്ടോടെയാണ് ജനസാഗരം ഇരമ്പയെത്താൻ തുടങ്ങിയത്. തൃശൂർ അക്ഷരാർഥത്തിൽ മറ്റൊരു പൂരത്തിരക്കാണ് അനുഭവിക്കുന്നത്.

നാ​ളെ ലാലേട്ടന്‍റെ പക്കൽ നിന്നും സ്വർണക്കപ്പ് ആരു സ്വീകരിക്കുമെന്ന് ആതിഥേയരായ പൂരപ്രേമികൾക്കൊപ്പം കലാകേരളവും കാത്തിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പ് വിതരണവും മികച്ച മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും സമാപന വേദിയിൽ നൽകും. സമാപനസമ്മേളനം നടക്കുന്ന ഒന്നാം വേദിയിൽ നടൻ മോഹൻലാൽ കൂടി എത്തുന്നതോടെ തിരക്ക് ഉച്ചസ്ഥായിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

പോയിന്റ് നില:

(District HS HSS TOTAL HS Arabic HS Sanskrit എന്ന ക്രമത്തിൽ)

1 Kannur 454 481 935 90 90

2 Thrissur 451 479 930 90 88

3 Palakkad 438 489 927 90 90

4 Kozhikode 443 483 926 90 90

5 Kollam 431 466 897 90 90

6 Malappuram 432 463 895 88 90

7 Ernakulam 428 464 892 90 90

8 Thiruvananthapuram 421 468 889 90 88

9 Kasaragod 413 446 859 90 88

10 Kottayam 429 425 854 86 86

11 Wayanad 423 430 853 90 85

12 Alappuzha 403 432 835 88 86

13 Pathanamthitta 395 411 806 59 90

14 Idukki 365 410 775 82 75

Tags:    
News Summary - kerala school kalolsavam 2026 rsults

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.