ബംഗളൂരുവിൽ നിന്നുള്ള കേരള ആർ.ടി.സി സ്പെഷൽ സർവിസ് 26 വരെ നീട്ടി

ബംഗളൂരു: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള സ്പെഷൽ ബസ് സർവിസ് സെപ്റ്റംബർ 26 വരെ നീട്ടി കേരള ആർ.ടി.സി. ഒാണക്കാലത്ത് ആരംഭിച്ച സ്പെഷൽ ബസ് സർവിസുകൾ കർണാടക ആർ.ടി.സി ഒക്ടോബർ 14 വരെ നീട്ടയിരുന്നു. മുമ്പുണ്ടായിരുന്നതു പോലെ ഒരു മാസം മു​േമ്പ റിസർവേഷനും ആരംഭിച്ചിരുന്നു.

സ്ഥിരം ഷെഡ്യൂൾ സർവിസുകൾ തുടങ്ങാൻ കേരളത്തിന്‍റെ അനുമതി വൈകുന്നതിനെ തുടർന്നാണ് ഒാണക്കാലത്ത് ആരംഭിച്ച സ്പെഷൽ സർവിസ് തുടരാൻ കർണാടക തീരുമാനിച്ചത്.

ഇതിന് പിന്നാലെയാണ് കേരള ആർ.ടി.സിയും സ്പെഷൽ ബസ് സർവിസുകൽ സെപ്റ്റംബർ 26 വരെ നീട്ടിയത്. നേരത്തേ സെപ്റ്റംബർ 21വരെയാണ് കേരള ആർ.ടി.സിയുടെ സ്പെഷൽ സർവിസ് നീട്ടിയിരുന്നത്. 25 വരെ കേരളത്തിൽനിന്നും ബംഗളൂരുവിലേക്കും 26 വരെ ബംഗളൂരുവിൽനിന്നും കേരളത്തിലേക്കും കേരള ആർ.ടി.സിയുടെ ബസ് സർവിസുണ്ടാകും.

Tags:    
News Summary - Kerala RTC BUS Service postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.