തിരുവനന്തപുരം: ശമ്പള കമീഷൻ റിപ്പോർട്ട് വഴി ജീവനക്കാർക്ക് 2000 മുതൽ 12,000 രൂപ വരെയാകും ശമ്പള വർധന. ഫിറ്റ്മെൻറ് ആനുകൂല്യത്തിലെ കുറവും സർവിസ് വെയിറ്റേജ് നിർത്തലാക്കിയതും വർധനയെ ബാധിച്ചിട്ടുണ്ട്. താഴ്ന്ന തസ്തികകളിൽ 2000 രൂപവരെ വർധിക്കും. ഉയർന്ന തസ്തികകളിൽ 12,000 രൂപ വരെയാകും വർധന.
കഴിഞ്ഞ കമീഷൻ കുറഞ്ഞ അടിസ്ഥാന ശമ്പളം നിശ്ചയിച്ചത് നിലവിെല അടിസ്ഥാന ശമ്പളവും 80 ശതമാനം ക്ഷാമബത്തയും 12 ശതമാനം ഫിറ്റ്മെൻറ് ആനുകൂല്യവും പൂർത്തീകരിച്ച ഒാരോ വർഷത്തിനും അരശതമാനം സർവിസ് വെയിറ്റേജും പരിഗണിച്ചാണ്. ഫിറ്റ്മെൻറ്-സർവിസ് വെയിറ്റേജ് പരിധി 12,000 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തു. ഇക്കുറി ഫിറ്റ്മെൻറ് ആനുകൂല്യം പത്ത് ശതമാനമാണ് നൽകിയത്. സർവിസ് വെയിറ്റേജ് ഒഴിവാക്കുകയും ചെയ്തു.
ഇൻക്രിമെൻറ് നിരക്കുകൾ വർധിച്ചു. കഴിഞ്ഞതവണ കുറഞ്ഞത് 500 രൂപയായിരുന്നത് 700 രൂപയായും ഉയർന്നത് 2400 രൂപയായിരുന്നത് 3400 രൂപയായും ഉയർത്തി. എച്ച്.ആർ.എയിലാണ് വലിയ മാറ്റം.
കഴിഞ്ഞ കമീഷൻ 1000 മുതൽ 3000 രൂപവരെ വർധിപ്പിച്ചിരുന്നു. എന്നാൽ, ആദ്യമായി അടിസ്ഥാന ശമ്പളം പരിഗണിച്ച് എച്ച്.ആർ.എ നിർണയിക്കുന്നതിലേക്ക് മാറുകയാണ്. ഇതോടെ എല്ലാ വിഭാഗത്തിലും കാര്യമായ വർധന വരും.
നഗരങ്ങളിൽ പത്ത് ശതമാനം, ജില്ല ആസ്ഥാനങ്ങളിൽ എട്ട്, മുനിസിപ്പാലിറ്റികളിൽ ആറ്, പഞ്ചായത്തുകളിൽ നാല് ശതമാനം. വില്ലേജ് ഒാഫിസർമാരെ ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിലേക്ക് ഉയർത്താൻ കഴിഞ്ഞ കമീഷൻ ശിപാർശ ചെയ്തിരുന്നു. എന്നാൽ, സർക്കാർ അനുവദിച്ചില്ല. വീണ്ടും സമ്മർദം ശക്തമായപ്പോൾ 1500 രൂപ പ്രത്യേക അലവൻസ് അനുവദിച്ചിട്ടുണ്ട്.
അടിസ്ഥാന ശമ്പളം കണക്കാക്കുന്നതിങ്ങനെ
തിരുവനന്തപുരം: 11ാം ശമ്പള പരിഷ്കരണ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി ഒാരോരുത്തർക്കും ലഭിക്കുന്ന ശമ്പള വർധന ലളിതമായി കണക്കാക്കാം. നിലവിലെ അടിസ്ഥാന ശമ്പളത്തെ 1.38 കൊണ്ട് ഗുണിക്കലാണ് ഇതിലെ പ്രാഥമികപടി. 28 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്െമൻറും ചേർത്തുള്ള യൂനിറ്റാണ് 1.38. അടിസ്ഥാനശമ്പളത്തെ 1.38 കൊണ്ട് ഗുണിക്കുേമ്പാൾ ലഭിക്കുന്ന തുകയാണ് പുതിയ അടിസ്ഥാനശമ്പളത്തിെൻറ പരിധി. ഫിക്സേഷൻ ടേബിളിൽ ഇൗ പരിധി പരിശോധിച്ചാൽ പുതിയ തുക ലഭിക്കും.
ഉദാഹരണം ഒന്ന്: 16,500 രൂപ അടിസ്ഥാന ശമ്പളമുള്ളയാൾ:
16,500നെ 1.38 െകാണ്ട് ഗുണിക്കുേമ്പാൾ 22,770 ആണ് ലഭിക്കുന്നത്. ഇൗ പരിധിയിൽ വരുന്നവർക്ക് ഫിക്സേഷൻ ടേബിൾ പ്രകാരം റൗണ്ട് ചെയ്ത് നിശ്ചയിച്ചിരിക്കുന്നത് 23,000 രൂപയാണ്. ഇതാണ് പുതിയ അടിസ്ഥാന ശമ്പളം.
ഉദാഹരണം രണ്ട്: 21,100 രൂപ അടിസ്ഥാന ശമ്പളമുള്ളയാൾ:
21,100നെ 1.38 കൊണ്ട് ഗുണിക്കുേമ്പാൾ 29,118 ലഭിക്കും. ഇൗ പരിധിയിൽ വരുന്നവർക്ക് ഫിക്സേഷൻ ടേബിൾ പ്രകാരം റൗണ്ട് ചെയ്ത് നിശ്ചയിച്ചിരിക്കുന്നത് 29,500 രൂപയാണ്. ഇതാണ് പുതിയ അടിസ്ഥാന ശമ്പളം.
ഉദാഹരണം മൂന്ന്: 26,500 രൂപ അടിസ്ഥാന ശമ്പളമുള്ളയാൾ: 26,500നെ 1.38 കൊണ്ട് ഗുണിക്കുേമ്പാൾ 36,570 രൂപ ലഭിക്കും. ഇൗ പരിധിയിൽ വരുന്നവർക്ക് ഫിക്സേഷൻ ടേബിളിൾ പ്രകാരം റൗണ്ട് ചെയ്ത് നിശ്ചയിച്ചിരിക്കുന്നത് 37,400 രൂപയാണ്. ഇതാണ് പുതിയ അടിസ്ഥാന ശമ്പളം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.