കേരളത്തിന്‍റെ ‘നാരീശക്തി’ റിപ്പബ്ലിക് ദിന പരേഡ് ഫ്ലോട്ടിന് അഭിനന്ദനം

ന്യൂഡൽഹി: ‘നാരീശക്തി’ പ്രമേയമാക്കി റിപ്പബ്ലിക് ദിനത്തിൽ കേരളം അവതരിപ്പിച്ച ഫ്ലോട്ടിന് അഭിനന്ദനം. രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവും 2018ലെ നാരീശക്തി പുരസ്കാര ജേതാവുമായ ആലപ്പുഴ ചേപ്പാട് സ്വദേശി കാർത്യായനിയമ്മ (101)യുടെ പൂർണകായ പ്രതിമ ഉൾപ്പെടുന്നതാണ് സംസ്ഥാനത്തിന്‍റെ ഫ്ലോട്ട്.

Full View

കളരിപ്പയറ്റ്, ഗോത്രനൃത്തം, ചെണ്ടമേളം എന്നീ നാടൻ കലാരൂപങ്ങൾ ഉൾപ്പെടുന്ന ഫ്ലോട്ടിൽ നഞ്ചിയമ്മയുടെ നാടൻപാട്ടും കേൾപ്പിച്ചു. വിവിധ മേഖലയിലെ 24 സ്ത്രീകൾ അണിനിരന്നു. രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ള വിശിഷ്ട വ്യക്തികൾ ഫ്ലോട്ടിനെ കയ്യടിച്ച് അഭിനന്ദിച്ചു. 

സാക്ഷരതാ മിഷന്‍റെ പരീക്ഷ എഴുതുന്ന കാർത്യായനിയമ്മ

സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​വേ​ള​യി​ൽ 2022ൽ നടന്ന റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ൽ നിന്ന് ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ശി​ൽ​പം ഉ​ൾ​പ്പെ​ട്ട കേ​ര​ള​ത്തി​ന്‍റെ ഫ്ലോട്ട് കേന്ദ്രസർക്കാർ ത​ള്ളി​യ​ത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ച​ട​യ​മം​ഗ​ല​ത്തെ ജ​ടാ​യു​പ്പാ​റ​യു​ടെ ദൃ​ശ്യ​മാ​തൃ​ക​ക്കൊ​പ്പം കേ​ര​ളം ത​യാ​റാ​ക്കി​യ ​നി​ശ്ച​ല ദൃ​ശ്യ​ത്തി​ൽ ശ​ങ്ക​രാ​ചാ​ര്യ​രു​ടെ ശി​ൽ​പം ഉ​ൾ​ക്കൊ​ള്ളി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു.

കാർത്യായനിയമ്മയുടെ പ്രതിമ

മ​തേ​ത​ര കേ​ര​ള​മെ​ന്ന നി​ല​യി​ൽ അ​തി​നു ത​യാ​റാ​കാ​തെ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ശി​ൽ​പ​മാ​ണ്​ കേ​ര​ളം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ കാ​ര​ണ​മൊ​ന്നും വി​ശ​ദീ​ക​രി​ക്കാ​തെ കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല ദൃ​ശ്യം കേ​ന്ദ്രം വെ​ട്ടി. ഇ​തി​നെ​തി​രെ ശി​വ​ഗി​രി മ​ഠം അ​ട​ക്കം ​പ​ര​സ്യ​മാ​യ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.


കഴിഞ്ഞ റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ൽ നി​ശ്ച​ല ദൃ​ശ്യം അ​വ​ത​രി​പ്പി​ച്ച 11 സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ട്ടും ബി.​ജെ.​പി ഭ​രി​ക്കു​ന്ന​വ​യായിരുന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ടക്കാനിരുന്ന യു.​പി, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഫ്ലോ​ട്ടു​ക​ൾ​ക്കും കഴിഞ്ഞ തവണത​ അ​നു​മ​തി കി​ട്ടി. മ​ഹാ​രാ​ഷ്ട്ര​യു​ടേ​തും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ജ​മ്മു-​ക​ശ്മീ​രി​ന്‍റേ​തു​മാ​ണ് അനുമതി കിട്ടിയ​ മ​റ്റു ര​ണ്ടു ​ഫ്ലോ​ട്ടു​ക​ൾ.

കഴിഞ്ഞ തവണ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ച കേരളത്തിന്‍റെ ഫ്ലോട്ട്


Tags:    
News Summary - Kerala Republic day float appreciated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.