മൂന്ന് വർഷത്തിനുള്ളിൽ തുറന്ന ജൻ ഔഷധി കേന്ദ്രങ്ങളിൽ കേരളം മുന്നാം സ്ഥാനത്ത്

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ജൻ ഔഷധി കേന്ദ്രങ്ങൾ തുറന്ന സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്ത്. രാജ്യത്താകെ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനുള്ളിൽ തുടങ്ങിയ 7737 ജൻ ഔഷധി കേന്ദ്രങ്ങളിൽ 1684 എണ്ണവുമുള്ള യു.പിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 686 ഉം, മൂന്നാം സ്ഥാനത്തുള്ള കേരളത്തിൽ 625 ഉം ജൻ ഔഷധി കേന്ദ്രങ്ങളാണ് തുടങ്ങിയത്.

ഇതിൽ 4567 കേന്ദ്രങ്ങൾ സ്ത്രീ സംഭകരാണ് തുടങ്ങിയെതെന്നും കേന്ദ്ര കെമിക്കൽ ആൻഡ് ഫെർട്ടിലൈസർ വകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേൽ ആന്റോ ആന്റണി എം.പിക്ക് പാർലമെന്റിൽ നൽകിയ മറുപടിയിൽ പറഞ്ഞു.

കഴിഞ്ഞ മുന്ന് സാമ്പത്തിക വർഷത്തിനുള്ളിൽ 4730.61 കോടി രൂപയുടെ മരുന്നുകൾ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി വില്പന നടന്നതായും മന്ത്രി പറഞ്ഞു.

Tags:    
News Summary - Kerala ranks third in Jan Aushadhi centers opened in three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.