ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം; അടുത്ത 48 മണിക്കൂർ നിർണായകം

തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടതിനാൽ അടുത്ത 48 മണിക്കൂർ നിർണായകമാകു​മെന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം മുന്നറിയിപ്പ്​ നൽകി.

ന്യൂനമർദ്ദം ശക്തി പ്രാപിച്ചു സീസണിലെ ആദ്യ തീവ്ര ന്യുന മർദ്ദമാകാൻ സാധ്യതയുണ്ട്​.

കേരളത്തിൽ 15 വരെ മഴ സാധ്യത നിലനിൽക്കുന്നു. അ​തേസമയം വടക്കൻ കേരളത്തിൽ ഇന്ന് മുതൽ കൂടുതൽ മഴ പെയ്​തേക്കും. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴക്ക്​ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്​ മു​ന്നറിയിപ്പ്​ നൽകി.

Tags:    
News Summary - kerala rain updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.