ഇടവപ്പാതി മഴ നാല് ദിവസത്തിനകം കേരളത്തിൽ; വിവിധ ജില്ലകൾക്ക് ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പ്

കോഴിക്കോട്: നാല് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം (ഇടവപ്പാതി - തെക്കുപടിഞ്ഞാറൻ മൺസൂൺ) എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണയിലും കൂടിയ അളവിൽ ലഭിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. കേരളമടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളിലും സാധാരണയിലധികം മഴ കിട്ടും. 105 ശതമാനംവരെ കൂടുതൽ മഴ ലഭിച്ചേക്കാം.

മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായും തുടർന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യൂനമർദ്ദമായും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്

മേയ് 21: കണ്ണൂർ, കാസർകോട്

മേയ് 23: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ

മേയ് 24: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

മേയ് 25: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

മഞ്ഞ അലർട്ട്

മേയ് 21: തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്

മേയ് 22: കണ്ണൂർ, കാസർകോട്

മേയ് 23: ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

മേയ് 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

മേയ് 25: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം 

Tags:    
News Summary - Kerala rain alert may 21 20205

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.