Posted On
date_range Updated On
date_range പരീക്ഷകൾ മാറ്റില്ലെന്ന് പി.എസ്.സി
തിരുവനന്തപുരം: കേരള പി.എസ്.സി നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് ഉദ്യോഗാർഥികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായ തിനെ തുടർന്നാണ് അറിയിപ്പ്.
നവംബർ ആദ്യവാരം മുതൽ ആരംഭിക്കുന്ന കോളജ് അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും പി.എസ്.സി ഇത് പരിഗണിച്ചിട്ടില്ല. ഇതിന് പിന്നാലെ സ്കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള പരീക്ഷയും നടക്കും. നേരത്തെ കോളജ് അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പി.എസ്.സിയോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.