തീവ്രവാദ പ്രവർത്തനങ്ങൾക്കായി ആളുകളെ റിക്രൂട്ട്​ ചെയ്യുന്നു -മുഖ്യമന്ത്രി

കണ്ണൂർ: നമ്മുടെ നാട്ടിൽ ചില വിഭാഗങ്ങൾ, ചില പ്രദേശങ്ങളിൽനിന്ന്​ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ആളുകളെ റിക്രൂട്ട്​ ചെയ്യുന്നുണ്ടെന്ന്​  മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്ങാട്ടുപറമ്പ്​ കെ.എ.പി ബറ്റാലിയൻ ഗ്രൗണ്ടിൽ പാസിങ്​ ഒൗട്ട്​ പരേഡിൽ സല്യൂട്ട്​ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നാട്ടിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുന്നുണ്ട്​. ഇവിടെനിന്ന്​ പുറത്തുപോയി, കൃത്യമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുന്നവരുണ്ട്​.  ഇവിടെത്തന്നെ സംഘർഷങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നവരുമുണ്ട്​. സംഘർഷങ്ങളുണ്ടാക്കാൻവേണ്ടി ഇങ്ങോട്ടുവരുന്നവരുണ്ട്​. വീടുകളുമായും പ്രദേശങ്ങളുമായുമുള്ള പൊലീസി​​െൻറ  ബന്ധം ദൃഢമാകു​േമ്പാൾ നിരീക്ഷണ സംവിധാനവും ശക്​തമാകും. അവിടെ പ്രശ്​നങ്ങളുണ്ടാക്കാൻ ആരെങ്കിലും വരുന്നു​െണ്ടങ്കിൽ അത്​ മനസ്സിലാക്കാൻ കഴിയും. ജനങ്ങൾക്കിടയിൽ ചേരിതിരവും സംഘർഷവും സൃഷ്​ടിക്കാനുള്ള ശ്രമങ്ങളും അതി​ലൂടെ തങ്ങൾക്ക്​ കുറച്ച്​ ശക്​തി വർധിപ്പിക്കാനാവുമെന്ന ദുഷ്​ടചിന്തയും വർധിക്കുന്നുണ്ട്​. ഇതിനെതിരെ ശക്​തമായ നടപടികളുണ്ടാവേണ്ടതുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു​.

ക്രിമിനൽ  പ്രവർത്തനങ്ങൾ ഏത്​ സമയത്തും കുറ്റകരവും പൊലീസ്​ ഇടപെടേണ്ടതുമാണ്​. ക്രിമിനൽ പ്രവർത്തനങ്ങൾക്കായി മറ്റ്​ പ്രദേശങ്ങളിൽനിന്ന്​ ആളുകളെ എത്തിക്കുക എന്ന്​ പറയു​േമ്പാൾ അത്​ ഗുരുതരമായ കുറ്റകൃത്യമാണ്​. ഇത്തരം ആളുകളെക്കുറിച്ച്​ കൃത്യമായ വിവരം സമ്പാദിക്കാനും റിപ്പോർട്ട്​ ചെയ്യാനും കഴിഞ്ഞാൽ ഫലപ്രദമായി പല കുറ്റകൃത്യങ്ങളും തടയാൻ കഴിയും. സ്​ത്രീകൾക്ക്​ ഏറെ പ്രാധാന്യം കൊടുക്കുന്ന സംസ്​ഥാനമാണ്​ കേരളം. സ്​ത്രീസുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ഫലപ്രദമായ നടപടികളുണ്ടാവും. കുഞ്ഞുങ്ങളെ കാണാതാവുന്നതിന്​ പിറകിൽ എന്താണെന്നും ഫലപ്രദമായി ഇതിന്​തടയിടുന്നതെങ്ങനെയെന്നും ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്​. ഇതിന്​ പൊലീസി​​െൻറ  നിരീക്ഷണ സംവിധാനം ശക്​തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

പൊലീസ്​ പഴയ ശീലങ്ങളിൽനിന്ന്​ മുക്​തരായിട്ടില്ല
സ്വാതന്ത്ര്യംകിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പൊലീസ്​ പഴയ​ ശീലങ്ങളിൽനിന്ന്​ പൂർണ മുക്​തരായിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്ങാട്ടുപറമ്പ്​ കെ.എ.പി ബറ്റാലിയൻ ഗ്രൗണ്ടിൽ പാസിങ്​ ഒൗട്ട്​ പരേഡിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം. ബ്രിട്ടീഷുകാർ  ജനങ്ങളെ ഒതുക്കിനിർത്തുന്നതിനുള്ള  സംവിധാനമായിട്ടാണ്​ പൊലീസിനെ ഉപയോഗിച്ചിരുന്നത്​. ഇപ്പോഴും പൊലീസ്​ ജനങ്ങളെ ശത്രുവായി കാണുന്ന സംസ്​കാരം തന്നെയാണ്​ തുടർന്നുവരുന്നത്​. പൊലീസി​​െൻറ പ്രവൃത്തികൾ ജനാധിപത്യ സമൂഹത്തിന്​ ഇണങ്ങുന്നതാവണം.​ അതിനിണങ്ങുന്ന നടപടികളും പരിഷ്​കാരങ്ങളും ഇപ്പോൾ പൊലീസ്​ സേനയിൽ  നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്​​. ജനമൈത്രി പൊലീസ്​ അതി​​െൻറ ഭാഗമാണ്​. എല്ലാ സ്​റ്റേഷനുകളും എല്ലാ പൊലീസുകാരും ജനമൈത്രിയുടെ ഭാഗമാവുകയാണ്​. ഇത്​ കടലാസിൽ  എഴുതിവെക്കേണ്ട കാര്യം മാ​ത്രമല്ല. ജനങ്ങളുമായി സുഹൃദ്​ബന്ധം  പുലർത്തിക്കൊണ്ടുപോകേണ്ടതുണ്ട്​. ഏതെങ്കിലും സ്​ഥലത്ത്​ തെറ്റായ കാര്യങ്ങൾ  സംഭവിക്കാൻ സാധ്യതയുണ്ടെങ്കിൽ അത്​ റിപ്പോർട്ട്​്​ ചെയ്യുക. അതുമായി ബന്ധ​െപ്പട്ട്​ കൃത്യമായ  ധാരണയുണ്ടാവുക. ഇത്​ ക്രമസമാധാനപാലനത്തിൽ പ്രധാനമാണ്​. ​അടിസ്​ഥാന വിദ്യാഭ്യാസ യോഗ്യതയിലും കൂടുതലുള്ളവരാണ്​ ഇപ്പോൾ ​പൊലീസ്​ സേനയിൽ വരുന്നത്​. ഇത്​ ഭാവിയിലെ സേനയുടെ സേവന​​ മികവ്​ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കെ.എ.പി ബറ്റാലിയ​​െൻറ പുതിയ അഡ്​മിനിസ്​ട്രേഷൻ ബ്ലോക്കി​‍​െൻറ ഉദ്​ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. പരിശീലനം പൂർത്തിയാക്കി 196 ​പേരാണ്​ പൊലീസ്​ സേനയുടെ ഭാഗമായത്​.  മാങ്ങാട്ടുപറമ്പ്​ കെ.എ.പി ബറ്റാലിയനിൽനിന്ന്​ 113 പേരും മലബാർ സ്​പെഷൽ പൊലീസിൽനിന്ന്​ 183 പേരുമാണ്​ പാസിങ്​ ഒൗട്ട്​ പരേഡിൽ പ​െങ്കടുത്തത്​. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. രാഗേഷ്​ എം.പി, ജയിംസ്​ മാത്യു എം.എൽ.എ, ടി.വി. രാജേഷ്​ എം.എൽ.എ, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ കെ.വി. സുമേഷ്​, സംസ്​ഥാന പൊലീസ്​ മേധാവി ലോക്​നാഥ്​ ബെഹ്​റ, സായുധസേന വിഭാഗം എ.ഡി.ജി.പി സുധേഷ്​ കുമാർ, സായുധ സേന വിഭാഗം ഡി.​െഎ.ജി ഷെഫീൻ അഹ്​മദ്​, കെ.എ.പി ഫോർത്ത്​ ബറ്റാലിയൻ കമാൻഡൻറ്​ കോറി സഞ്​ജയ്​ കുമാർ ഗുരുഡിൻ, എം.എസ്​.പി കമാൻഡൻറ്​ കെ.പി. ഫിലിപ്പ്​​, ആന്തൂർ മുനിസിപ്പാലിറ്റി ചെയർപേഴ്​സൻ പി.കെ. ശ്യാമള എന്നിവർ സംബന്ധിച്ചു. കെ.എ.പി ഫോർത്ത്​ ബറ്റാലിയനിൽനിന്ന്​ ബെസ്​റ്റ്​ ഷൂട്ടർക്കുള്ള നേട്ടത്തിന്​ അഷ്​റഫ്​, ബെസ്​റ്റ്​ ഇൻഡോർ നേട്ടത്തിന്​ എ.ആർ. ജിതിൻ, ബെസ്​റ്റ്​ ഒൗട്ട്​ഡോർ നേട്ടത്തിനും ഒാൾ റൗണ്ടർ നേട്ടത്തിനും ശരത്​കുമാർ എന്നിവരും എം.എസ്​.പി വിഭാഗത്തിൽ ബെസ്​റ്റ്​ ഷൂട്ടർക്കുള്ള നേട്ടത്തിന്​ വി.കെ. അമൽകൃഷ്​ണ, ബെസ്​റ്റ്​ ഇൻഡോർ നേട്ടത്തിന്​ എസ്​.വി. അനൂപ്​, ബെസ്​റ്റ്​ ഒൗട്ട്​ഡോർ നേട്ടത്തിന്​ ജൈസൽ, ഒാൾ റൗണ്ടർ നേട്ടത്തിന്​ കെ. ശ്യാംദാസ്​ എന്നിവരും മുഖ്യമന്ത്രിയിൽനിന്ന്​ ട്രോഫികൾ ഏറ്റുവാങ്ങി.

Tags:    
News Summary - Kerala Police Passing Out Parade -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.