തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സി.പി.എം നേതാക്കൾക്ക് കൈമാറി. സംഭവത്തിൽ 10 പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരിൽ പലരും പാർട്ടി ഓഫിസിനുള്ളിലുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാൽ പാളയം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ വൻപൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. പാർട്ടി ഓഫിസിൽ കയറി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സി.പി.എമ്മും നേതാക്കളും പ്രതികളെ കിട്ടണമെന്ന് പൊലീസും നിലപാടെടുത്തു. സംഘര്‍ഷം ഒഴിവാക്കാൻ സി.പി.എം നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തുകയാണ്. പ്രതികളെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നും പൊലീസ് പിൻമാറണമെന്നുമാണ് സി.പി.എം ആവശ്യപ്പെടുന്നു. എന്നാൽ, പൊലീസ് ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.
പിണറായി വിജയന്‍റെ തലസ്ഥാനത്തെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സി.പി.എം പ്രവർത്തകർ ആക്രമണം നടത്തിയത്. ഇ.ഡിയുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. അതിക്രമത്തിൽ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഇ.ഡിക്കെതിരായ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. സംഭവത്തിൽ ഇ.ഡി വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പരുക്കേറ്റ സാഹചര്യത്തിൽ സുരക്ഷ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയത്. സംസ്ഥാന പൊലീസ് മേധാവിയോടും സംഭവത്തില്‍ വിശദീകരണം തേടിയേക്കും. ആക്രമണത്തിനെതിരെ ഇ.ഡി ഉദ്യോഗസ്ഥര്‍ ഉടന്‍ പരാതി തയാറാക്കി നല്‍കാനാണ് സാധ്യത.
ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ല് തകര്‍ക്കുകയും ഒരു വനിത ഉദ്യോഗസ്ഥയടക്കം നാലംഗ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കും എട്ടംഗ സി.ആര്‍.പി.എഫ് സംഘത്തിനും നേരെയാണ് ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ തകര്‍ന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.