തിരുവനന്തപുരം: പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ ചുവന്ന സ്തൂപം സ്ഥാപിച്ച് രക്തസാക്ഷികളെ അനുസ്മരിക്കുന്നതില്‍ തെറ്റില്ലെന്ന് കേരള െപാലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍. പ്രവര്‍ത്തകര്‍ക്ക് ആവേശം കൂടുമ്പോള്‍ ചിലയിടങ്ങളില്‍ മുദ്രാവാക്യം വിളിച്ചിട്ടുണ്ടാകാം. ലോഗോ ഔദ്യോഗികമായി മാറ്റിയിട്ടില്ല. ചില സ്ഥലങ്ങളില്‍ നീലക്ക് പകരം ചുവപ്പ് നിറം നല്‍കി ഫ്ലക്‌സ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് ഒൗദ്യോഗിക തീരുമാനത്തിെൻറ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് സംഘടനകളെ വെറുതെവിടണം-ഓഫിസേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം: പരിമിത സ്വാതന്ത്ര്യത്തിൽ അച്ചടക്കത്തിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന പൊലീസ് സംഘടനകളെ വെറുതെവിടണമെന്ന് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കൊല്ലപ്പെടുന്നവരുടെ ഒാർമ സമ്മേളനങ്ങളിലൂടെ അനുസ്മരിക്കാനുള്ള അവകാശത്തെയാണ് അടിസ്ഥാനരഹിത വാർത്തകളാക്കി ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.