സർക്കാറിന്‍റേത് വഞ്ചന; ലോങ് മാർച്ചുമായി മുന്നോട്ടെന്ന് നഴ്സുമാർ

തിരുവനന്തപുരം: ലോങ് മാർച്ചുമായി മുന്നോട്ടു പോവുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ. വേതനം സംബന്ധിച്ച സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

നിലവിൽ സർക്കാർ പ്രഖ്യാപിച്ച വേതന വർധനവ് കുറവാണ്. വിജ്ഞാപനം നഴ്സുമാരോടുള്ള വഞ്ചനയാണ്. നാളെ മുതൽ നഴ്സുമാർ സമരം ആരംഭിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​രുടെ വേ​ത​നം പു​തു​ക്കി നിശ്ചയിച്ചു കൊണ്ട് സംസ്ഥാന സർക്കാർ വൈകീട്ടാണ് അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കിയത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി‍യായിരുന്നു വിജ്ഞാപനം. നിയമവകുപ്പ് സെക്രട്ടറി ഒപ്പുവെച്ച വിജ്ഞാപനം ലേബർ കമ്മിഷണർ എ. അലക്സാണ്ടറാണ് പുറപ്പെടുവിച്ചത്. 

Tags:    
News Summary - Kerala Nurses Announce Long March -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.