സത്യപ്രതിജ്ഞ ചെയ്ത് എം.എൽ.എമാർ; കന്നഡയിൽ സത്യവാചകം ചൊല്ലി എ.കെ.എം. അഷ്റഫ്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. പ്രോം ടേം സ്പീക്കറായ ജി. സുധാകരനാണ് സഭനടപടികൾ നിയന്ത്രിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ.

കളമശ്ശേരി എം.എൽ.എയും ഫിഷറീസ് മന്ത്രിയുമായ വി.ഇ. അബ്ദുൽ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യു.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർഥി. അതേസമയം, സ്പീക്കർ സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാർഥിയെ നിർത്തി മത്സരിക്കണമോ എന്ന കാര്യത്തിൽ പ്രതിപക്ഷമായ എൽ.ഡി.എഫ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

സ്പീക്കർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിക്കും. ചാത്തന്നൂരിൽനിന്ന് വിജയിച്ച ബി.ബി. ഗോപകുമാറാകും സ്പീക്കർ സ്ഥാനാർഥി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് കന്നഡ ഭാഷയിലാണ് സത്യവാചകം ചൊല്ലിയത്. കോഴിക്കോട് സൗത്ത് എം.എൽ.എ ഫൈസൽ ബാബുവും മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനും ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. സൈക്കിളിൽ നിയമസഭയിലെത്തി പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ, ടീ ഷർട്ടിൽ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ചിത്രവും ആലേഖനം ചെയ്തിരുന്നു. സഗൗരവമാണ് എൽ.ഡി.എഫ് എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. 

നിയമസഭാ സമ്മേളനത്തിന്റെ തുടർന്നുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഈമാസം 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. പുതിയ സർക്കാരിന്റെ വരാനിരിക്കുന്ന നയങ്ങളും വികസന പദ്ധതികളും വ്യക്തമാക്കുന്നതായിരിക്കും ഈ പ്രസംഗം.

2026-05-21 09:29 IST

അബിൻ വർക്കി കോടിയാട്ട് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു

2026-05-21 09:27 IST

പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

2026-05-21 09:26 IST

കെ.എം. അഭിജിത്ത് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു

2026-05-21 09:24 IST

കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനായ പാറക്കൽ അബ്ദുല്ല ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. 

2026-05-21 09:15 IST

ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത് വി.ഇ. അബ്ദുള്‍ ഗഫൂര്‍. വി.ഇ. അബ്ദുള്‍ ഗഫൂര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. 

Tags:    
News Summary - Kerala MLAs Oath ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.