തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ നാമനിർദേശ പത്രിക സമർപണം സജീവമായി. 53 പത്രികകളാണ് ഇതുവരെ ലഭിച്ചത്. പാലക്കാട്ട് 13ഉം ആലപ്പുഴ, കോട്ടയം, തൃശൂർ എന്നീ ജില്ലകളിൽ ഏഴുവീതവും മലപ്പുറത്ത് ആറും തിരുവനന്തപുരത്ത് നാലും കൊല്ലത്ത് മൂന്നും പത്തനംതിട്ടയിലും എറണാകുളത്തും രണ്ട് വീതവും ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഒരോന്ന് വീതവും പത്രികകളാണ് ലഭിച്ചത്.
വരണാധികാരിക്കോ ഉപവരണാധികാരിക്കോ ആണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം. 21 വരെ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷ്മപരിശോധന നടക്കും. 24 വരെ പത്രിക പിൻവലിക്കാം. പത്രികയോടൊപ്പം സ്ഥാവര ജംഗമ സ്വത്തുക്കളുടെയും, ബാധ്യത/കുടിശ്ശികയുടെയും ക്രിമിനൽ കേസുകളുടെയും ഉൾപ്പടെ വിശദവിവരങ്ങൾ നൽകണം. സ്ഥാനാർഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം.
നാമനിർദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കുകയും വേണം. സ്ഥാനാർഥി ബധിര- മൂകനാകാൻ പാടില്ല. സ്ഥാനാർഥിയെ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ തന്നെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർഥിക്ക് മൂന്ന് സെറ്റ് പത്രിക സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.