Posted On
date_range Updated On
date_range സ്പുട്നിക് വാക്സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിൽ തുടങ്ങാൻ റഷ്യയുമായി ചർച്ച ആരംഭിച്ചുവെന്ന് വ്യവസായമന്ത്രി
തിരുവനന്തപുരം: സ്പുട്നിക് വാക്സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിൽ തുടങ്ങാൻ റഷ്യയുമായി ചർച്ചകൾ ആരംഭിച്ചുവെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വാക്സിൻ നിർമ്മാതാക്കളായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റുമായാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്നും പി.രാജീവ് അറിയിച്ചു.
ചീഫ് സെക്രട്ടറിയും റഷ്യൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രാഥമിക ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. വൈകാതെ ഇക്കാര്യത്തിൽ അന്തിമ ധാരണയിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ നിർമാണ യൂണിറ്റ് കേരളത്തിൽ സ്ഥാപിക്കുന്നത് ജനങ്ങൾക്ക് ഗുണകരമാവും. നേരത്തെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കെ.എസ്.ഡി.പിയുടെ വിദഗ്ധസമിതി ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ നിർമ്മാണം ആരംഭിക്കുന്നതിനെ കുറിച്ച് പഠനം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.