പരസ്യമായി ആലിംഗനം: വിദ്യാർഥികളുടെ സസ്​പെൻഷൻ കോടതി ശരിവെച്ചു

കൊച്ചി: ​​പരസ്യമായി ആലിംഗനം ചെയ്​തുവെന്ന കുറ്റത്തിന് വിദ്യാർഥികളെ സസ്​പെൻഡ്​ ചെയ്​ത സ്​കുളി​​െൻറ നടപടി ഹൈകോടതി ശരിവെച്ചു.തിരുവനന്തപുരം സ​െൻററൽ  സ്​കുൾ ഫെസ്​റ്റിവെല്ലിനിടെയാണ്​ പ്ലസ്​ടു വിദ്യാർഥികൾ പരസ്​പരം ആലിംഗനം ചെയ്തത്​. ഇതേ തുടർന്ന്​​ ഇരുവരെയും സ്​കൂളിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്​തിരുന്നു​.

എന്നാൽ സ്​കൂളി​​െൻറ ഇൗ ഉത്തരവ്​ ബാലാവകാശ കമീഷൻ റദ്ദാക്കി. ഇതിനെതിരെ സ്​കൂൾ അധികൃതർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ്​ കോടതിയുടെ ഉത്തരവ്​. ഡിസംബർ 12ലെ ഉത്തരവിൽ പ്രിൻസിപ്പൽ സ്​കുളി​​െൻറ അച്ചടക്കം ഉറപ്പാക്കുന്നതിനായി എടുത്ത നടപടി റദ്ദാക്കാൻ ബാലാവകാശ കമീഷന്​ അധികാരമില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. 

ആഗസ്​റ്റ്​ 21ന്​ സ്​കൂളിൽ നടന്ന യൂത്ത്​ഫെസ്​റ്റിവെല്ലിനിടെയാണ്​ ഇരുവരും പരസ്​പരം ആലിംഗനം ചെയ്​തത്​. മറ്റ്​ വിദ്യാർഥികളുടെ മുന്നിൽവെച്ചായിരുന്നു ഇവരുടെ ആലിംഗനം. കലോൽസവത്തിൽ നന്നായി പാടിയ പെൺകുട്ടിയെ താൻ അഭിനന്ദിക്കുകയാണ്​ ചെയ്​തതെന്നും വിദ്യാർഥി പിന്നീട്​ വ്യക്​തമാക്കിയിരുന്നു. സംഭവത്തിൽ സ്​കൂൾ വൈസ്​ പ്രിൻസിപ്പാളിന്​ മുമ്പാകെ മാപ്പ്​ പറയുകയും ചെയ്​തിരുന്നു. എന്നാൽ പിന്നീട്​ ഇതി​​െൻറ ചിത്രങ്ങൾ ആൺകുട്ടിയുടെ ഇൻസ്​റ്റാഗ്രാമിലുടെ പ്രചരിക്കുകയായിരുന്നു. ഇതേ തുടർന്നാണ്​ വിദ്യാർഥിയെ സസ്​പെൻഡ്​ ചെയ്തത്​. ഇതിനെതിരെ വിദ്യാർഥി ബാലാവകാശ കമീഷനെ സമീപിക്കുകയായിരുന്നു. 

Tags:    
News Summary - Kerala High Court upholds suspension of Class XII boy, girl for hugging in public-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.