കൊച്ചി: കേരള - കർണാടക അതിർത്തിയിലെ, കാസർകോട് റോഡുകൾ അടച്ച കർണാടകയുടെ നിലപാട് മനുഷ്യത്വ രഹിതമെന്ന് കേരള ഹൈകോടതി. കോവിഡ് കാരണം മാത്രമല്ല മറ്റു കാരണങ്ങൾ കൊണ്ട് ആളുകൾ മരിച്ചാൽ ആര് ഉത്തരം പറയുമെന്നും കോടതി ചോ ദിച്ചു.
കേന്ദ്രത്തിൻെറ കീഴിലുള്ള ദേശീയ പാത അടക്കാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ല. മനുഷ്യാവകാശ ലംഘനമുണ്ടായാൽ ഇടപെടുമെന്നും ഹൈകോടതി വ്യക്തമാക്കി.
അതേസമയം കാസർകോട് നിന്ന് ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് ഹൈകോടതിയെ കർണാടക അറിയിച്ചു. രോഗ ബാധിത പ്രദേശങ്ങളെ വേർതിരിക്കുക മാത്രമാണ് ചെയ്തത്. ഇതിനായാണ് റോഡുകൾ അടച്ചതെന്നും കർണാടക അറിയിച്ചു.
കേരള അതിർത്തിയിൽ 200 മീറ്ററോളം കർണാടക അതിക്രമിച്ചുകയറിയെന്ന് ചൂണ്ടിക്കാട്ടി കേരളമാണ് ഹൈകോടതിയെ സമീപിച്ചത്. കർണാടക- കാസർകോട് അതിർത്തിയിലെ പാത്തോർ റോഡാണ് കർണാടക അടച്ചത്. തലപ്പാടി ദേശീയ പാത അടക്കം അഞ്ചുറോഡുകൾ മണ്ണിട്ട് അടച്ചത് മനുഷ്യത്വ വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കർണാടക സർക്കാർ കാസർകോട് അതിർത്തിയിലെ റോഡുകൾ മണ്ണിട്ട് അടച്ചത്. ഇതോടെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ചികിത്സക്ക് അടക്കം മംഗലാപുരത്തേക്ക് പോകാൻ കഴിയാതെയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.