കൊച്ചി: പ്രളയദുരന്തത്തെ തുടർന്നുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാൻ നയവും മാനദണ്ഡവും ഉണ്ടാക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. ശാസ്ത്രീയമായും യുക്തിസഹമായും വിലയിരുത്തി നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ശക്തമായ സംവിധാനമാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഈ മാസം 19ന് മുമ്പ് വിശദീകരണം നല്കാൻ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് സർക്കാറിന് നിര്‍ദേശം നല്കി.
പ്രളയബാധിതര്‍ക്കുള്ള നഷ്ടപരിഹാരം ഫലപ്രദമായി വിതരണം ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപവത്കരിക്കുകയോ കേരള നിയമസഹായ അതോറിറ്റിയെ ചുമതലപ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിർദേശം. പ്രളയം മൂലമുണ്ടായ നഷ്ടം വ്യക്തമായി കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.
നഷ്ടം കണക്കാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരെയും മറ്റും ചുമതലപ്പെടുത്തുന്നത് ഫലപ്രദമാകില്ല. ഇത് രാഷ്ട്രീയ ഇടപെടലുകൾക്ക് കാരണമാകുമെന്നും ഹരജിയിൽ പറയുന്നു.പ്രളയം മൂലം ഓരോരുത്തര്‍ക്കുമുണ്ടായ നഷ്ടം പ്രത്യേകം കണക്കാക്കി വേണം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഇതിനൊപ്പം മിനിമം നഷ്ടപരിഹാരം ഉറപ്പാക്കുകയും വേണം. പ്രളയബാധിതരെ റവന്യൂ അടക്കമുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കു പിന്നാലെ അപേക്ഷയുമായി നടക്കാന്‍ നിര്‍ബന്ധിക്കരുത്.
ഉപഗ്രഹ ഡാറ്റ പോലുള്ള ശാസ്ത്രീയ വിവരങ്ങള്‍ ഉപയോഗിച്ച് നഷ്ടം കണക്കാക്കി പരിഹാരം നല്‍കണം. നാശനഷ്ടങ്ങളുടെ വിവരശേഖരണത്തിന് തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രളയം സംബന്ധിച്ച കേസുകളിൽ സഹായിക്കുന്ന അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.നാശനഷ്ട ശതമാനം കണക്കാക്കുന്ന സര്‍ക്കാര്‍ രീതിയില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് കോടതി നിരീക്ഷിച്ചു. പ്രളയത്തിന് ഇരയായവര്‍ക്ക് 10,000 രൂപ നഷ്ടപരിഹാരം നല്കുന്ന നടപടിയെ കോടതി അഭിനന്ദിച്ചു.
ഭാവിയില്‍ നല്‍കേണ്ട നഷ്ടപരിഹാരം ശാസ്ത്രീയമായിത്തന്നെ കണക്കാക്കണം. ഇതില്‍ വിദഗ്ധരുടെ അഭിപ്രാം തേടണം. നഷ്ടപരിഹാര വിതരണത്തിലെ വിവേചനം സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. പ്രളയത്തിെൻറ വ്യാപ്തി, പ്രളയബാധിതരുടെ ഭൂമിയുടെ അളവ്, പ്രളയത്തിനുമുമ്പ് ആ ഭൂമിയെ ഉപയോഗപ്പെടുത്തിയിരുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.