തിരുവനന്തപുരം: അഴിമതിക്കെതിരായ നീക്കങ്ങളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റേതെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ. ഗവര്‍ണര്‍ ഭരണഘടന തലവനെന്ന് മറക്കരുത്. യൂനിവേഴ്‌സിറ്റിയുടെ സ്വതന്ത്രാവശ്യത്തിനായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ചരിത്ര കോണ്‍ഗ്രസ്സില്‍ ഗവര്‍ണറെ പ്രഫ. ഇര്‍ഫാന്‍ ഹബീബ് അക്രമിച്ചിട്ട് നടപടിയെടുത്തില്ല.
ഗവര്‍ണര്‍ക്ക് സുരക്ഷ നല്‍കിയില്ല. എന്താണ് ഇവിടെ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും മന്ത്രി ചോദിച്ചു. ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ സ്ത്രീകളെ ആക്രമിച്ചതില്‍ അറുപതിനായിരം കേസുകളെടുത്തു. എന്നാല്‍ എത്രപോര്‍ക്ക് ശിക്ഷനല്‍കി ജയിലിലടച്ചു. സ്ത്രീകള്‍ക്കു മാത്രമല്ല, ഗവര്‍ണര്‍ക്കുപോലും സുരക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.