തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായി സൗഹൃദ കൂടിക്കാഴ്ച നടത്തിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും, നേമം എം.എൽ.എ കൂടിയായ അദ്ദേഹം പങ്കുവെച്ചു.
മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും ബി.ജെ.പി/എൻ.ഡി.എ പിന്തുണക്കുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. അതേസമയം, ജനവിരുദ്ധനയങ്ങളെ ശക്തമായി എതിർക്കും. നേമം മണ്ഡലത്തിന്റെ വികസനാവശ്യങ്ങളെക്കുറിച്ചും ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായും കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:
കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. നേമം മണ്ഡലത്തിന്റെ വികസനാവശ്യങ്ങളെക്കുറിച്ചും ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹവുമായി ചർച്ച ചെയ്തു. മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും ബി.ജെ.പി/എൻ.ഡി.എ പിന്തുണയ്ക്കുകയും, ജനവിരുദ്ധ നയങ്ങളെ ശക്തമായി എതിർക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.